Saturday, March 12, 2011

വഴിയില്‍ കണ്ട പന്ത്രണ്ടുകാരന്‍

ആരാണ് നീ? ഇവിടെ എന്തു ചെയ്യുന്നു?
ഞാന്‍ സുനില്‍. ഞാന്‍ ഈ ഫ്ലാറ്റുകളില്‍ നിന്ന് ടിഫിനുകള്‍ ശേഖരിക്കുകയാണ്.

എന്ത് ടിഫിനുകള്‍?
ഞങ്ങള്‍ ഈ ഫ്ലാറ്റുകളില്‍ താമസിക്കുന്നവര്‍ക്ക് ഭക്ഷണം ഉണ്ടാകി കൊടുക്കുന്നു. വൈകുന്നേരങ്ങളില്‍ ഞാന്‍ അവര്‍ക്ക് ഭക്ഷണം ഫ്ലാറ്റില്‍ കൊണ്ടുപോയി കൊടുക്കുന്നു. രാവിലെ വന്നു ഈ കാലി ടിഫിനുകള്‍ ശേഖരിക്കുന്നു.

അതാണോ നിന്‍റെ ജോലി?

അതെ, അല്ല. ഞാന്‍ സോണിയുടെ ഹോട്ടലില്‍ കുക്ക് ആണ്. അടുക്കളയില്‍ റൊട്ടി ഉണ്ടാകുന്ന പണിയാണ് എന്‍റെത്.

നിനക്ക് എത്ര വയസ്സായി?
12 .

ഒരു ദിവസം നീ എത്ര റൊട്ടി ഉണ്ടാക്കും?
800 നു മീതെ ഉണ്ടാക്കും.

നിനക്ക് എത്ര കൂലി കിട്ടും?
2000 കിട്ടും മാസം. അതെല്ലാം മണി ഓര്‍ഡര്‍ ആയി ഞാന്‍ എന്‍റെ മാതാപിതാക്കള്‍ക്ക് അയച്ചു കൊടുക്കും.

അച്ഛനും അമ്മയും? എവിടെയാണ് നിന്‍റെ വീട്?

മധ്യപ്രദേശിലെ, മോരേന ജില്ലയില്‍ ബാകപൂരില്‍ ആണ് എന്‍റെ വീട്. എന്‍റെ അച്ഛനു അര ഏക്കര്‍ ഭൂമി ഉണ്ട്. എനിക്ക് രണ്ടു സഹോദരിമാര്‍ ഉണ്ട്; അനിതയും, ശ്രീയും. രണ്ടു സഹോദരന്മാരും ഉണ്ട്. രാഹുലും രാജുവും. ഞാനാണ് ഏറ്റവും മൂത്തത്.

നീ പഠിച്ചിട്ടുണ്ടോ?

ഇല്ല എനിക്ക് എഴുതാനും വായിക്കാനും അറിയില്ല.

നീ ഒഴിവുസമയത്ത് എന്തു ചെയ്യുന്നു?

എനിക്ക് ഒഴിവുസമയം ഉണ്ടാവാറില്ല. ഞാന്‍ രാവിലെ 7.30 നു ജോലിക്ക് നിന്നാല്‍ രാത്രി വൈകിയിട്ടു വരെ ജോലിത്തിരക്കാണ്‌.

നീ എവിടെയാണ് ഉറങ്ങുന്നത്?

ഹോട്ടലിലെ അടുക്കളയില്‍.

നീന്‍റെ സ്വപ്നം എന്താണ്?

എനിക്ക് ഒരു ക്രിക്കെറ്റ് കളിക്കാരന്‍ ആവണം. ഞാന്‍ നല്ല ഒരു ബാറ്റ്സ്മാന്‍ ആണ്. എന്‍റെ ഗ്രാമത്തില്‍ ഞാന്‍ എപ്പോഴും കളിക്കുമായിരുന്നു. എനിക്ക് ബോള്‍ നല്ല ശക്തിയില്‍ അടിക്കാന്‍ അറിയാം. എന്‍റെ അടിയില്‍ ബോള്‍ പലപ്പോഴും കളിക്കളത്തിനു പുറത്തു, കാട്ടിലേക്ക് പറന്നു പോവാറുണ്ട്. എന്‍റെ അടിയില്‍ ഞങ്ങള്‍ക്ക്‌ 5 ബാളുകള്‍ നഷ്ടപ്പെട്ടിട്ടുണ്ട്.

നീന്‍റെ കയ്യിലെ വാച്ച് നല്ല ഭംഗിയുണ്ടല്ലോ?

അത് ഞാന്‍ 35 രൂപയ്ക്കു ഞാറാഴ്ച ചന്തയില്‍ നിന്ന് വാങ്ങിയതാണ്.

നിനക്ക് വീട് വിട്ടു നില്‍ക്കുന്നതില്‍ വിഷമമില്ലേ?

ഉണ്ട്. പ്രത്ത്യകിച്ചു എനിക്ക് ഏപ്പോഴും അമ്മയെ കാണണം എന്ന് തോന്നും.

നീ കരയാരുണ്ടോ?

ഒരിക്കലും ഇല്ല ചേട്ടാ. ഒരു വില കുറഞ്ഞ മൊബൈല്‍ ഫോണ്‍ എവിടെ കിട്ടുമെന്ന് പറയാമോ? ഇവിടെ വന്ന ശേഷം ഞാന്‍ എന്‍റെ അമ്മയോടും അച്ഛനോടും സംസാരിച്ചിട്ടില്ല. അവരുടെ കയ്യില്‍ മൊബൈല്‍ ഫോണ്‍ ഇല്ല. നാനൂറു രൂപയ്ക്കു ഒരെണ്ണം കിട്ടുകയാണെങ്കില്‍ ഈ മാസാവസാനം നാട്ടില്‍ പോവുമ്പോള്‍ ഞാന്‍ അത് അവര്‍ക്ക് നല്‍കും. എങ്കില്‍ എനിക്ക് എപ്പോള്‍ വേണമെങ്കിലും അവരെ വിളിച്ചു വര്‍ത്തമാനം പറയാമല്ലോ.

54 comments:

 1. വ്യഥ
  ബാല്യങ്ങളുടെ സംസാരം
  സ്പര്‍ശിയായ അവതരണം;
  ലളിതവും
  നന്നായി

  ReplyDelete
 2. let us say now,
  children r the fathers of mankind.

  ReplyDelete
 3. A touching story.. Feel sorry about that boy.. Keep writing and Go Green

  ReplyDelete
 4. Thanks for sharing. When will these change? or will these continue forever.............

  Anyway good presentation.

  ReplyDelete
 5. കൗതുകമുള്ള ചിത്രം കണ്ടു, സലിമിന്റെ ഈ പഴയപോസ്റ്റ്‌ ചിള്ളിനോക്കിയപ്പോള്‍ വല്ലതും കുറിക്കാതെ കടന്നുപോകാനാവില്ലെന്നു പെട്ടെന്നു തോന്നിപ്പോയി.
  800 ചപ്പാത്തി പരത്തി ദൈനംദിനം എട്ട്‌ സെഞ്ച്വറികള്‍ പൂര്‍ത്തിയാക്കി ഒരു വലിയ കുടുംബം പുലര്‍ത്തുന്ന വെറും 12 കാരന്‍ സുനില്‍ തന്റെ പറമ്പനടിയാല്‍ അഞ്ച്‌ പന്തുകള്‍ നഷ്ടപ്പെടുത്തിയിട്ടും ഉറങ്ങാന്‍ അടുക്കളപ്പായ... അല്‍പ്പം മുന്തിയ പന്തുകള്‍ അടിച്ചുമാറ്റി സെഞ്ച്വറികള്‍ നേടിയ തന്തൂക്കര്‍ക്ക്‌ ഈ നാട്ടില്‍ ദൈവപദവി...
  'തെറ്റിയത്‌ നമ്മുടെ കണക്കോ, അതോ ദൈവത്തിന്റേതോ?' വെറും ചോദ്യോത്തരങ്ങളിലൂടെ ഒരു ജീവിതത്തിന്റെ ഏട്‌ പറിച്ചെടുത്ത്‌ വായനക്കാരുടെ മുന്‍പിലേക്ക്‌ വലിച്ചെറിഞ്ഞുകൊണ്ട്‌ ഇങ്ങിനെ ചോദിച്ചത്‌ സത്യമാണെങ്കില്‍ ലേഖകനെ ഞാന്‍ 'സത്യാന്വേഷി' എന്ന്‌ വിളിക്കും.

  ReplyDelete
 6. This comment has been removed by the author.

  ReplyDelete
 7. ഒന്നും ഇവിടെ എഴുതാനാവുന്നില്ല പ്രിയ സഹോദരാ...
  ചോദ്യവും ഉത്തരവും ആശയവും ഗുണപാഠവും അഭിപ്രായവും എല്ലാം താങ്കളുടെ ഈ പോസ്റ്റില്‍ അടങ്ങിയിരിക്കുന്നു. അതിനാല്‍ ഇനി എന്തെഴുതാന്‍!
  ചുറ്റുപാടുകളിലെക്ക് കണ്‍‌തുറന്നു നോക്കുന്ന സുമനസ്സുകള്‍ വംശനാശം സംഭവിച്ചുകൊണ്ടിരിക്കു ഈ കലികാലത്ത്, താങ്കളെ പോലുള്ളവര്‍ അവ എല്ലാം വെറും കാഴ്ച്ചകളാക്കാതെ അതിലെ അകക്കാഴ്ചകള്‍ കണ്ടു മറ്റുള്ളവരിലേക്കെത്തിക്കുന്നതു ചെറിയ കാര്യമല്ല.
  ഉള്ളിലെ തീ കളയാതിരിക്കുക. പിന്തുണയോടെ ഞാനുമുണ്ട്.

  ReplyDelete
 8. കൂടുതല്‍ പേര്‍ വായിക്കണം എന്ന് തോന്നിയത് കൊണ്ട് ഇത് റീ-പോസ്റ്റുന്നു.
  " I had the blues because I had no shoes,
  Until upon the street, I met a man who had no feet"

  I felt sad and I wept because I had no shoes,
  Until upon the street, I met a man who had no feet.

  ReplyDelete
 9. ജീവിത ചുവടുമായിറങ്ങുന്ന ബാല്യത്തിന്റെ ചിറകറ്റ മോഹങ്ങള്‍ക്കിടയിലും,ചെറിയ മോഹങ്ങളും,വലിയ ഭാരവുമായി ജീവിത സാഹസത്തില്‍ ഞെരിഞ്ഞമരുന്നചെറുപ്രായം.

  ജീവിത സാഹചര്യങ്ങള്‍ നാമോരോരുതരെയും എവിടെയൊക്കെ കൊണ്ടെത്തിക്കുന്നു എന്നത്
  അചിന്തനീയം.

  പോരാ, പോരാ,എന്നതുമാത്രം കൈമുതലകി,പരക്കം പായുന്ന നാം ഇത്തരം ജീവിതങ്ങളുടെ നേരെ ഒരു നിമിഷം കണ്ണ് തുറക്കാന്‍ നമ്മുടെ മനസ്സിനെ പ്രാപ്തമാക്കെണ്ടാതുണ്ട്.

  പഠിച്ചും, കളിച്ചും കൂട്ടുകൂടിയും,കഴിയേണ്ട ബാല്യം ജീവിത ഭാരം, ചുമക്കാന്‍ വിധിക്കപ്പെടുന്നത്, അവര്‍ക്ക് ജന്മം നല്‍കിയവരുടെ,അലംഭാവം.

  യാദൃശ്ചികമായി കുടുംബത്തിന് വന്നു ചേരുന്ന ദുരിതങ്ങള്‍,തന്ത തള്ളാര്‍ സൃഷ്ടിക്കപ്പെടുന്ന ദുരിതങ്ങള്‍, ഇങ്ങിനെ കാരണങ്ങള്‍ പലതാകാംഎങ്കിലും, അതിന്റെ പ്രയാസങ്ങളും ദുരിതങ്ങളും, അനുഭവിക്കേണ്ടി വരുന്നത്
  അടുത്ത സന്താനങ്ങളെന്നു ചിന്ത പലര്‍ക്കും ഇല്ലാതെ പോകുന്നു.

  എപ്പോഴും മീതെക്ക് മാത്രം നോട്ടമെത്തുന്ന നമ്മുടെ കണ്ണുകള്‍, ഇടക്ക് താഴേക്കു നാം നടക്കുന്ന വീഥികളില്‍ പതിയുമ്പോള്‍ ഇങ്ങിനെ ഒരുപാട് ജീവിതങ്ങള്‍ നമുക്ക് കാണാം.

  അത് നോക്കിക്കാണാനുള്ള താല്പര്യമെങ്കിലും, അങ്ങിനെ ഒരു സമീപനം നമുക്കുണ്ടാവട്ടെ.

  അത്തരം ചിന്തയിലേക്കുള്ള വിരല്‍
  ചൂണ്ടാലായി ഈ അഭിമുഖം.

  ഭാവുകങ്ങളോടെ,
  ---- ഫാരിസ്‌

  ReplyDelete
 10. ആന്റോന്‍ ചെകൊവിന്റെ വാന്‍ക വായിച്ചതോര്‍മ വരുന്നു. മുത്തച്ഛന് താന്‍ അനുഭവിക്കുന്ന യാതനകളെ കുറിച്ചു കത്തെഴുതിയ അഞ്ചു വയസ്സുകാരന്‍ ഏറ്റവും അവസാനത്തെ വരിയായി മുത്തച്ഛന്റെ വിലാസം ചോദിക്കുന്നു.
  consumerism , capitalism ,globelisation ..മധുരമായ പേരുകള്‍ എന്ത് തന്നെ ആയിക്കൊള്ളട്ടെ, സമ്പദ് വ്യവസ്ഥയില്‍ രണ്ടു തരക്കാരെ സൃഷ്ടിക്കുന്നു.അവര്‍ക്കിടയിലുള്ള അന്തരം അതിഭീകരം ആയിരിക്കും. തുന്നിയിടുന്ന ഷര്‍ട്ടുകള്‍ മാറി ലൂയി ഫിലിപ്പ് ഇടുന്ന നമ്മള്‍ തുന്നല്‍ക്കാരനെ കുറിച്ചു ഓര്‍ക്കുന്നതെയില്ല. വിലാപങ്ങള്‍ മാത്രം ബാക്കിയാകുന്നു.
  നല്ല പോസ്റ്റ്‌ ആണ് സലാം. 400 രൂപയ്ക്കു സെക്കന്റ്‌ ഹാന്‍ഡ്‌ മൊബൈല്‍ ഇവിടെ കിട്ടും.നമുക്ക് ശ്രമിക്കാം. പിന്നെ എന്റെ ഒരു ആഗ്രഹം ആണ്, അസന്ഘടിത തൊഴിലാളികള്‍ക്ക് സമാന്തരമായ വിദ്യാഭ്യാസത്തിനു വേണ്ടി എന്തെങ്കിലും ശ്രമിക്കുക എന്നത്. ആഗ്രഹം ആഗ്രഹമായി തന്നെ അവശേഷിക്കാതിരിക്കട്ടെ , അല്ലെ?

  ReplyDelete
 11. പൊള്ളുന്ന ജീവിതത്ത യാതാര്ത്യത്തത്തിന്റെ നേര്‍കാഴ്ച

  ReplyDelete
 12. Childhood is a short season....but,its the sleep of reason...
  the most touching chapter...congrts.

  ReplyDelete
 13. ഹ്ര്‌ദയഭേദകം. വാക്കുകളില്ല.

  ReplyDelete
 14. ഇതൊക്കെ കണ്ടാൽ മനസ് നോവുക പോലും ചെയ്യാത്ത അവസ്ഥയിലേക്കാണു നമ്മളൊക്കെ മാറിക്കൊണ്ടിരിക്കുന്നത് എന്നതാണു ഇതിലും ഭീകരം.സ്വന്തം കുട്ടികളെ പൊന്നുപോലെ നോക്കുമ്പോൾ അതേ പ്രായത്തിലുള്ള കുഞ്ഞിനെ വീട്ടുജോലികൾ ഏൽ‌പ്പിച്ചു പോകുന്നവരുള്ള ലോകം.

  ReplyDelete
 15. ഈ ബാല്യം , നമ്മള്‍ കേള്‍ക്കുന്ന കഥകളില്‍ നിന്നും വ്യത്യസ്ഥവും, ധൈര്യവും കാണിക്കുന്നു എന്ന കാര്യത്തില്‍ സന്തോഷിക്കുക. സ്വന്തമായി നല്ലൊരു വാച്ചു വാങ്ങാനും, വീട്ടില്‍ കാശയച്ചു കൊടുക്കാനും കാണിക്കുന്ന ഉത്തരവാദിത്വം പ്രശംസനീയം തന്നെ.ഇവിടെ കണ്ണു കുത്തിപൊട്ടിക്കലും, കംബിപ്പാരകൊണ്ടുള്ള പൊള്ളലും, ബലാത്സംഗവും ഒന്നും ഇല്ലല്ലൊ എന്നു സമാധാനിക്കൂ!! അങ്ങനെയുള്ള നമ്മള്‍ ലിഫ്റ്റില്‍ കാണാത്ത ,വഴിയില്‍ കണ്ടുമുട്ടാത്ത, ബ്ലൊഗില്‍ എഴുതാന്‍ കഥപാത്രം ആകാത്ത കുഞ്ഞുങ്ങള്‍, എത്രയൊ ഉണ്ട്!!!

  ReplyDelete
 16. അവനും കുടുമ്പത്തിനും നല്ലത് വരട്ടെ, സ്വപ്‌നങ്ങള്‍ സാക്ഷാത്കരിക്കാന്‍ ആവട്ടെ

  ReplyDelete
 17. നിയമം ഉണ്ടാക്കി അടച്ചു പൂട്ടി വെച്ചതുകൊണ്ട് മാത്രം കാര്യമില്ല...നടപ്പാക്കാനുള്ള സംവിധാനവും ചങ്കൂറ്റവും വേണം.നമ്മുടെ പല സ്ഥാപനങ്ങളിലും കയറി നോക്കിയാല്‍ ഒറ്റദിവസം കൊണ്ട് പല സുനിലുമാരെയും കാണുവാന്‍ സാധിക്കും...കയ്യും മുഖവും പൊള്ളലേറ്റ്‌ ഏതെന്കിലും കുട്ടിയെ 'ലൈവ്' ആയി കാണുമ്പോള്‍ കാടിളക്കി രണ്ടു ദിവസം കഴിഞ്ഞു മിണ്ടാതിരിക്കുന്നതില്‍ എന്ത് കാര്യം?

  ReplyDelete
 18. എന്തൊക്കെ കാര്യങ്ങളാണ് ഇതിലൂടെ വായിച്ചെടുത്തത്.
  എന്തെല്ലാം ഭാവങ്ങളാണ് ആ കുട്ടിയുടെ മുഖത്ത് നിന്നും വായിച്ചത്.
  ആ അമ്മയെ കാണാറില്ല എന്നതും സംസാരിക്കാന്‍ പറ്റാത്തതും വായിക്കുമ്പോള്‍ എന്തോ എനിക്കും കരച്ചില്‍ വരുന്നു.
  മനസ്സിനെ പിടിച്ചു കുലുക്കുന്ന പോസ്റ്റ്‌.

  ReplyDelete
 19. ലോകം ഇത്രയും മോശം ആണ്...എന്ത് ചെയ്യാന്‍ സാധിക്കും..

  ReplyDelete
 20. ഹെയ്..ഇത് എന്നെ വേദനിപ്പിക്കുന്നു.
  എന്റെ അമർഷങ്ങൾക്ക് വാക്കുകളില്ല.

  ReplyDelete
 21. This comment has been removed by the author.

  ReplyDelete
 22. മുഖവുര ആവശ്യമില്ലാത്ത, self explanatory ആയ, ഹൃദയസ്പര്‍ശിയായൊരു സംഭാഷണ ശകലം!
  നമ്മുടെ സമകാലിക പരിസരത്തില്‍ നിന്നും വീശിവരുന്ന കാറ്റുകളില്‍ 'കല്ലെടുക്കുന്ന തുമ്പികളുടെ' രോദനം മനസ്സുകളെ അസ്വസ്ഥമാക്കുന്ന രൂപത്തില്‍ വര്‍ധിച്ചു വരുന്ന ചുറ്റുപാടില്‍ ഈ റീപോസ്റ്റിംഗ് വളരെ പ്രസക്തമായി.

  അഞ്ച് ക്രിക്കെറ്റ് ബോളുകള്‍ ബൌണ്ടറി കടത്തിയ സുനിലിന്റെ സ്വപ്നങ്ങളുടെ ബൌണ്ടറി വിലകുറഞ്ഞൊരു മൊബൈല്‍ ഫോണില്‍! അതവനു അവന്റെ വീട്ടുകാര്‍ക്ക് നല്‍കണം; എന്നിട്ട് അവരോടു സംസാരിക്കണം.
  .. പി. സായിനാഥ് പോലും കാണാത്ത ചിത്രങ്ങള്‍ അവതരിപ്പിച്ചതിന് നന്ദി സലാംജി.

  ReplyDelete
 23. നഷ്ടപ്പെടുന്ന...നഷ്ടപ്പെടുത്തുന്ന എത്രയോ ബാല്യങ്ങളുടെ നേര്‍ക്കാഴ്ചയാണ് അവന്‍ ...

  ReplyDelete
 24. ഇത് പോലെയുള്ള അനേകം കുട്ടികളുടെ പ്രതിനിധിയാണ് ഇവന്‍ , മിക്കവാറും എല്ലാ ഹോട്ടലുകളിലും കാണാം ഇവരെ പക്ഷെ സംസാരിക്കാന്‍ നിക്കാറില്ല (വിടാറില്ല ഹോട്ടലുടമകള്‍ )

  ReplyDelete
 25. വെളിച്ചം ദുഖമാണ് :)
  അറിവ് മുറിവാണ് :)

  ReplyDelete
 26. കാലത്തിനു മുമ്പേ സഞ്ചരിക്കുന്ന ജീവിതങ്ങള്‍. ബാല്യത്തില്‍ യുവത്വവും യവ്വനത്തില്‍ വാര്‍ദക്യവുമായി പാഴ്ജന്മത്തിന്റെ തേര് തെളിക്കാന്‍ വിധിക്കപ്പെട്ടവന്‍റെ ഈ മറുപടികള്‍ ഒരു വേള നമ്മെ ലജ്ജിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്നു. ഇന്ത്യ തിളങ്ങുമ്പോള്‍ ഇരുട്ടില്‍നിന്നും ഒരു മെഴുകു തിരി വെട്ടത്തിനായി നമ്മിലേക്ക്‌ നീണ്ടു വരുന്ന കുഞ്ഞു കൈകള്‍....

  ReplyDelete
 27. നിയമമൊന്നുമല്ല വേണ്ടതു്.ഭീകരതയാണു
  ലോകം നേരിടുന്നവലിയ ഭീഷണിയെന്ന
  നവലിബറല്‍ മുഖംമൂടി മാറ്റി ദാരിദ്ര്യത്തി
  നെതിരെ ചെയ്യേണ്ടതു ചെയ്യണം.പട്ടിണി
  മാത്രമല്ല ദാരിദ്ര്യത്തിന്റെ അവസ്ഥയെന്ന
  തിരിച്ചറിവുണ്ടാകണം.അണുവായുധത്തിനും
  ആയുധനിര്‍മ്മാണത്തിനും ചെലവഴിക്കുന്ന
  കോടികള്‍ ഇതിനായി വിനിയോഗിക്കണം.
  അതിനായി സുഖിച്ചു മദിച്ചു രമിച്ചു കഴിയുന്ന
  ഭരണാധികാരികളെ ഹോസ്നി മുബാറക്കിന്റെ
  വഴിയെ അടിച്ചിറക്കണം.

  ReplyDelete
 28. അവനെ ഇനിയും കാണുമൊ.അവനെ എങ്ങിനെയും രക്ഷപ്പെടുത്തു.

  ReplyDelete
 29. നാരായവേരോട് കൂടിയ ഒരുപാട് സാമൂഹ്യ മാറ്റങ്ങള്‍ തന്നെ സംഭവിക്കെണ്ടിയിരിക്കുന്നു. അതല്ലാതെ ഇതെല്ലാം കണ്ടിട്ടും കാണാതെ സഞ്ചരിക്കേണ്ടി വരുന്ന നമ്മുടെ നിസ്സഹായത പറഞ്ഞാല്‍ തീരുന്നതല്ല.

  ReplyDelete
 30. അലങ്കാരങ്ങളില്ലാത്ത ഒരു അവതരണം..ഇതാണ് നമ്മള്‍ ജീവിക്കുന്ന സത്യസന്ധമായ ഒരു ലോകത്തിന്‍റെ ചിത്രം.
  എപ്പോഴും,എത്രകാലം കഴിഞ്ഞാലും കാലം ഈ ചിത്രത്തില്‍ ജീവിതച്ചായം ചാലിച്ചുകൊണ്ടേയിരിക്കും..
  ആശംസകള്‍.

  ReplyDelete
 31. കഷ്ടം തന്നെ. ബാല്യ കാലത്ത് തന്നെ വീട്ടുകാര്‍ക്ക് വേണ്ടി കറവപ്പശു ആവേണ്ടി വന്നിരിക്കുന്നു. എന്തെല്ലാം നിയമങ്ങള്‍ വന്നിട്ടെന്താ.. ആരു ഗൌനിക്കാന്‍.

  ReplyDelete
 32. നീ കരയാരുണ്ടോ?
  എന്ന ചോദ്യത്തിന് ആ പന്ത്രണ്ടുകാരന്‍ പറഞ്ഞ മറുപടി നോക്കണം..അവന്റെ മനസ്സില്‍ ഒരേ ഒരു
  ചിന്ത മാത്രം.കുടുംബം പുലര്‍ത്തുക..അതും ഇത്ര ചെറുപ്പത്തില്‍. ഇതു പോലെ എത്ര ജീവിതങ്ങള്‍
  നമുക്കിടയില്‍..
  അവരുടെ ജീവിതാഭിലാശങ്ങള്‍ നിറവേറ്റാന്‍ ഒരു പക്ഷേ നമ്മള്‍ പാഴാക്കിക്കളയുന്ന പണം മതിയാവും.
  കണ്ണു തുറപ്പിക്കുന്ന പോസ്റ്റ്..ഒട്ടും കൂട്ടിച്ചേര്‍ക്കലില്ല്ലാതെ..

  Just say, "Thank you, God."

  "If you have food in the refrigerator, clothes on your back, a roof overhead and a place to sleep you are richer than 75% of this world."

  ReplyDelete
 33. അവരുടെ കയ്യില്‍ മൊബൈല്‍ ഫോണ്‍ ഇല്ല. നാനൂറു രൂപയ്ക്കു ഒരെണ്ണം കിട്ടുകയാണെങ്കില്‍ ഈ മാസാവസാനം നാട്ടില്‍ പോവുമ്പോള്‍ ഞാന്‍ അത് അവര്‍ക്ക് നല്‍കും. എങ്കില്‍ എനിക്ക് എപ്പോള്‍ വേണമെങ്കിലും അവരെ വിളിച്ചു വര്‍ത്തമാനം പറയാമല്ലോ.
  pavam sunil. manassu vedanikkunnu.

  ReplyDelete
 34. എല്ലാവരും പറഞ്ഞു കഴിഞ്ഞു..വളരെ നല്ല പോസ്റ്റ്‌.....

  ReplyDelete
 35. കൂടുതല്‍ പറയാതെ എഴുത്ത്
  എല്ലാം പറഞ്ഞു .മനോഹരവും
  സത്യ സന്ധവുമായ അവതരണ രീതി ..
  ബാകി കഥയിലെ സത്യങ്ങള്‍ കമന്റുകള്‍
  പറഞ്ഞു ...അഭിനദ്നങ്ങള്‍ സലാം ...

  ReplyDelete
 36. നാം കാണുന്നതൊന്നുമല്ല ഈ ലോകം....!!?

  ReplyDelete
 37. നല്ല പോസ്റ്റ് സ്നേഹിതാ.....വാക്കുകളാല്‍ പറഞ്ഞറിയിയ്ക്കാന്‍ ആവാത്ത നൊമ്പരം..

  ReplyDelete
 38. വളരെ ഭംഗിയായി അവനേയും അവന്റെ വ്യഥയും അവതരിപ്പിച്ചു. ചെറിയ ചോദ്യങ്ങള്‍ക്ക് വലിയ ഉത്തരം നല്‍കുന്നവന്‍ ഒറ്റപ്പെടലിന്റെ വേദന ശരിക്കും അനുഭവിക്കുന്നവനായിരിക്കും. കൂടുതലൊന്നും പറയാനാവുന്നില്ല. ഈ പ്രായത്തിലും ജീവിതത്തോടുള്ള വെല്ലുവിളികളില്‍ ചിലപ്പോള്‍ തളര്‍ന്നുപോകുംബോള്‍ ആ 12 വയസ്സുകാരനാവട്ടെ എന്റെ സല്യൂട്ട്...

  ReplyDelete
 39. പാവം കുട്ടി. കളിച്ച് നടക്കേണ്ട പ്രായത്ത് അവന്‍ കുടുംബം പോറ്റുകയാണു.അവന്‍ നന്നാവും,ലക്ഷ്യബോധമുണ്ട് അവനു. ദൈവം കാക്കട്ടെ.

  ReplyDelete
 40. ഒന്നും പറയാനില്ല .. കഥയല്ലിതു ജീവിതം എന്ന് പറയാതെ വയ്യ ...

  ReplyDelete
 41. വായിച്ചു. ചുരുക്കിപ്പറഞ്ഞത് ഇഷ്ട്ടായി

  അവനോട് ബഹുമാനം തോനുന്നു,
  അമ്മയെ/അഛ്ചനെ കുറിച്ച് പറഞ്ഞതില്‍ ഇത്തിരി നൊമ്പരവും.

  ഞാനെന്റെ വീടിനെ നോക്കി എന്നവന് ലോകത്തോട് തല ഉയര്‍ത്തിപ്പിടിച്ച് പറയാം. എനിക്കിന്നേ വരെ കഴിയാത്തത്... എന്നേക്കാളും ഒത്തിരി ചെറിയവനാല്‍....

  നല്ലതാവട്ടെ അവന്‍, നഷ്ട്ടപ്പെട്ടെതെല്ലാം നേടിയെടുക്കാന്‍ കഴിയട്ടെ

  (ബാലവേല എന്നു പറഞ്ഞ് അവന്റെ വീറ്റിലെ ദാരിദ്ര്യം കൂട്ടാന്‍ തല്പര്യമില്ലാത്തതിനാല്‍ ആവഴിക്ക് പോകുന്നില്ലാ)

  ReplyDelete
 42. സ്വപ്നയും മുല്ലയും പറഞ്ഞ അഭിപ്രായത്തോട് ഞാന്‍ പൂര്‍ണ്ണമായും യോജിക്കുന്നു. അവന്‍ നന്നാകും. I salute that boy

  ReplyDelete
 43. ആ ഫോട്ടോയിലെ കുഞ്ഞുകണ്ണുകൾ എല്ലാം പറയുന്നു. അര ഏക്കർ ഭൂമിയുള്ള പിതാവിന്റെ മകൻ, 12 വയസ്സുകാരൻ ഒരുപാട് ഒരുപാട് അകലെ തന്റെ കുടുംബത്തെ സംരക്ഷിക്കാൻ ജോലി ചെയ്യുന്നു. നാല് മക്കളിൽ മൂത്തവൻ എന്ന് പറഞ്ഞതിൽ നിന്നും പിതാവും മാതാവും അത്ര വയസ്സുള്ളവരാണെന്ന് തോന്നുന്നില്ല. അവർക്ക് ശാരീരികമായി ആരോഗ്യം ഉണ്ടെന്ന് തന്നെ വിശ്വസിക്കുന്നു. അതും കൂടി ഈ സംഭാഷണത്തിൽ ഉൾപ്പെടുത്താമായിരുന്നു.

  ReplyDelete
 44. ആ കുട്ടി പാവം

  ReplyDelete
 45. ഞാൻ ഈ പോസ്റ്റ് എന്റെ മക്കൾക്ക് വായിച്ചു കൊടുത്ത് അവർ പരസ്പരം കുറെ സംസാരിച്ചു .അവർക്ക് ദൈവം നൽകിയ അനുഗ്രഹങ്ങളെ പറ്റി .. മൂത്തമകൾ ഇളയമകൾക്ക് എല്ലാകാര്യവും വിശദമാക്കി കൊടുത്ത്... വളരെ നല്ല പോസ്റ്റ്.. ആശംസകൾ..

  ReplyDelete
 46. ജനസംഖ്യയില്‍ എഴുപതു ശതമാനവും വെറും 20 രൂപ കൊണ്ട് ജീവിതം തള്ളിനീക്കുന്ന മഹത്തായ ഭാരതത്തിന്റെ ഭാവി പൗരന്‍.ഇന്ത്യയുടെ ഉപരിവര്‍ഗ-മധ്യവര്‍ഗ പുറംപൂച്ചുകള്‍ക്കപ്പുറത്തു ഇത്തരം സ്ലംഡോഗ്സിന്‍റെ ജീവിതാവസ്ഥകള്‍ ആര് ശ്രദ്ധിക്കുന്നു.

  വാസ്തവത്തില്‍ ആരാണ് ഇതിനു ഉത്തരവാദികള്‍?
  അനന്തകോടികളുടെ പ്രതിരോധ ബജറ്റ് ആസൂത്രണം ചെയ്യുന്ന നയവിദ്വാന്മാരുടെ കണ്ണില്‍ ഇവര്‍ക്ക് വല്ല സ്ഥാനവും കിട്ടാറുണ്ടോ?

  ഇതേ വിദ്വാന്മാര്‍ തന്നെയല്ലേ ലക്ഷം കോടികളുടെ അഴിമതിപരമ്പരകള്‍ കൊണ്ട് ഭാരത പൌരനെ പുളകം കൊള്ളിക്കുന്നത്?

  വിദേശ രാജ്യങ്ങളിലെ അക്കൌണ്ടുകളില്‍ കൃത്യമായി തിട്ടപ്പെടുത്താന്‍ പോലുമാവാതെ കുമിഞ്ഞു കൂടിക്കിടക്കുന്ന കള്ളപ്പണം സുനിലിനെ പോലുള്ള അനേകായിരങ്ങളുടെ കഞ്ഞിക്കും വിദ്യാഭ്യാസത്തിനും ഉതകേണ്ടിയിരുന്നതായിരുന്നുവെന്നറിയുക.

  നമ്മുടെ സാമൂഹിക ഘടനയില്‍ അടിമുടി നടക്കേണ്ട ഒരു പൊളിച്ചെഴുത്തിന്റെ അനിവാര്യതയാണ് ഇത്തരം വസ്തുതകള്‍
  നിരന്തരം വിളിച്ചു പറയുന്നത്. പക്ഷെ നിലവിലെ വ്യവസ്ഥയുടെ നിശബ്ദപങ്കുകാര്‍ എന്നതിലപ്പുറം ഒരു മറുചിന്ത പോലും പൊറുപ്പിക്കനാവാത്തത്ര
  യാഥാസ്ഥികരല്ലേ ഇവിടെ പ്രതികരിച്ച നമ്മള്‍ പോലും ?
  അത്തരം ഒരാശയം പ്രകടിപ്പിച്ചു കൊണ്ട് ഒരു പോസ്റ്റിട്ടു നോക്കൂ സലാം ഭായ്‌. (ബൂലോകത്തിന്റെ മനസ്സിലിരുപ്പെങ്കിലും തിരിച്ചരിയാമല്ലോ.)
  ഈ പോക്ക് പോയാല്‍ ഒരു അമ്പതു കൊല്ലം കഴിഞ്ഞാലും ഇമ്മാതിരി പോസ്റ്റിന്റെ പ്രസക്തി നശിക്കില്ല. ഒരു പക്ഷെ കൂടിയേക്കും. ഇന്നത്തെതിനെക്കാള്‍ നൂറുമടങ്ങ്‌ കൂടുതല്‍ ..


  // ഇവിടെ പ്രതികരിച്ച ആനന്ദിയുടെ ആഗ്രഹം ആഗ്രഹമായി തന്നെ അവശേഷിക്കാതിരിക്കട്ടെ എന്നു പ്രാര്‍ഥിക്കുന്നു.//

  ReplyDelete
 47. എന്ത് പറയാനാ മാഷെ ,വളരെ നല്ല പോസ്റ്റ്‌.

  ReplyDelete
 48. ഹൃദയസ്പര്‍ശിയായി അനുഭവപ്പെട്ടു..

  ReplyDelete
 49. ഈ പോസ്റ്റ്‌ എന്റെ ഡാഷ് ബോര്‍ഡില്‍ വരാത്തതിനാല്‍ കണ്ടില്ല.
  ആ കുഞ്ഞുമോന്റെ ദൈന്യത നിറഞ്ഞ മുഖം വല്ലാതെ കൊളുത്തിവലിക്കുന്നു.
  സമൂഹത്തിലേക്ക്‌ ഇടയ്ക്കിടെ ഇത്തരം ഓര്‍മപ്പെടുത്തലുകള്‍ എറിയുന്നത് നല്ലതാണ്.
  ആശംസകള്‍.

  ReplyDelete
 50. ഈ പോസ്റ്റ്‌ വളരെ ഇഷ്ട്ടമായി ...

  Life never seems to be the way want it,
  but we live it in the best way we can.

  ഇവിടെ എത്താന്‍ അല്‍പ്പം വൈകി എന്നെനിക്കു തോന്നുന്നു ..
  ഇനി ഇടക്കൊക്കെ വരുന്നുണ്ട് . കാരണം അത്രയും അറിവ്
  നല്‍കുന്ന പോസ്റ്റു കളാണ് താങ്കളുടേത് ...
  ആശംസകള്‍ ....

  ReplyDelete