Saturday, August 21, 2010

ചാനലും, ചര്‍ച്ചയും പിന്നെ നമ്മള്‍ കഴുതകളും

മലയാള TV ചാനലുകള്‍ കേരളത്തെ കര്‍ണാടകമാക്കാന്‍ കരാറെടുത്തതിന്‍റെ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങിയിട്ട് നാളേറെയായിരുന്നെങ്കിലും, അധ്യാപകന്‍റെ കൈവെട്ടു സംഭവത്തോടെ അത് ത്വരിതവേഗം കൈവരിക്കുകയും, മദനി അറസ്റ്റോടെ അത് ആഘോഷമാവുകയുമാണ്. ഏതെല്ലാം തരത്തിലുള്ള ചര്‍ച്ചകളാണ് മതേതര ജാനാധിപത്യത്തിന്‍റെ ഈ ഫോര്‍ത്ത് എസ്റ്റേറ്റ് കാവലാളുകള്‍ നമുക്ക് മുന്‍പില്‍ വിളമ്പിത്തരുന്നത്‌. കുറ്റവാളികള്‍ ആരായാലും ശിക്ഷിക്കപ്പെടണം എന്ന കാര്യം നിസ്തര്‍ക്കമാണ്. Law should take its course എന്ന നമ്മുടെ നേതാക്കളുടെ പ്രിയപ്പെട്ട പല്ലവിക്കുപരി Justice should take its course.

കൈവെട്ടികള്‍ ഉന്നം വെച്ചത് സാമുദായിക ദ്രുവീകരണം ആയിരുന്നുവെങ്കില്‍, അത് കുടുതല്‍ വേഗത്തിലും ആഴത്തിലും ആക്കിക്കൊടുക്കാന്‍ വേണ്ടി നമ്മുടെ എല്ലാ ചാനലുകളും മത്സരിക്കുകയാണ്. ഉദാഹരണത്തിന്, നമ്മുടെ പല ജനപ്രിയ ടോക്ക് ഷോ, ടിബേറ്റ് പരിപാടികളും ഈയിടെ കണ്ടവര്‍ ഒരു horror movie കണ്ട പ്രതീതിയില്‍ അന്തിച്ചിരിപ്പാവും. മൂന്നും, നാലും ഭാഗങ്ങളുള്ള മാസങ്ങള്‍ നീളുന്ന മെഗാ-ഭീകര-പരമ്പരകള്‍ ആയാണ് ഇവ മിനിസ്ക്രീനില്‍ നിറയുന്നത്. ടൈറ്റ്ല്‍സ്‌ കാണിക്കുമ്പോള്‍ തന്നെ എല്ലാം തികഞ്ഞ ഒരു Hollywood thriller ന്‍റെ ചടുല സംഗീതം പിന്നണിയില്‍ കേള്‍ക്കാം, ഇടയ്ക്ക് ഒരു ടൈറ്റാനിക് ഇഫെക്ടില്‍ ഒരു തരുണിയുടെ വിലാപനാദവും, പിന്നെ സ്വയം സേവകരും, ജിഹാദി പയ്യന്‍സും നിക്കറില്‍ നിന്ന് വടി ചുഴറ്റുന്നതും, ചിട്ടയില്‍ അടിവെക്കുന്നതുമൊക്കെ കാണിക്കും. ആകെക്കൂടി ഭീകരമയം. ചര്‍ച്ച തുടങ്ങിയാല്‍ പാനലില്‍ ഇരിക്കുന്ന ഓരോ പാര്‍ട്ടിക്കാരനും മറ്റവന് നേരെ വിരല്‍ ചൂണ്ടി blame-game ആരംഭിക്കുകയായി. ഇതിനിടെ ഓഡിയന്‍സിലെ ചില ഞരമ്പ്‌ രോഗികളും ഇതേ കലാപരിപാടി ഏറ്റെടുക്കുന്നു. ആകെ ബഹളമയം. ചര്‍ച്ചയെന്നുപേര്.

ഇനി ചില ഫ്ലാഷ് ബാക്കുകള്‍: ഇന്ത്യാമഹാരാജ്യത്ത് നമ്മള്‍ കേട്ട പരമ്പര സ്ഫോടനങ്ങള്‍ നിരവധി. എല്ലാറ്റിലും "പ്രതികള്‍" ഒരു വിഭാഗത്തില്‍ പെട്ട യുവാക്കള്‍ മാത്രമായിരുന്നു. ഓരോ പൊട്ടിത്തെറിക്കും പിറകെ അകത്താകുന്ന എണ്ണമറ്റ ചെറുപ്പക്കാര്‍, പാഴാകുന്ന അവരുടെ ജീവിതങ്ങള്‍, തകര്‍ന്നടിഞ്ഞ അവരുടെ കുടുംബങ്ങള്‍. എവിടെയുംഎത്താത്ത അന്വേഷണങ്ങള്‍. അന്നേ വിവേകമതികള്‍ പറഞ്ഞു, എവിടെയോ എന്തോ ചീഞ്ഞു നാറുന്നു എന്ന്. കപ്പലിനകത്ത് തന്നെ ഒരു കള്ളനുണ്ടെന്ന്. "മതേതര" മാധ്യമങ്ങള്‍ അതെല്ലാം അവഗണിച്ചു, ഭാവനാ വിലാസത്തില്‍ ഭീകരതയുടെ അപസര്‍പകകഥകള്‍ നെയ്തു വിട്ട മഹാപേനയുന്തികള്‍. സത്യത്തിന് എത്ര കാലം വിലങ്ങു തീര്‍ക്കാന്‍പറ്റും? മുറം പിടിച്ചു മറക്കാനൊക്കുമോ സൂര്യതേജസ്സിനെ? അങ്ങിനെ വരവായി കഥകള്‍ CBI തന്നെ കണ്ടെത്തിയ അനിഷേധ്യ തെളിവുകള്‍ പറയുന്ന ഞെട്ടിപ്പിക്കാത്ത കഥകള്‍‍. കാരണം ഗാന്ധിജിക്കെതിരെ ഉന്നമെടുത്ത ആ കൈകളുടെ ഉറവ അറിയുന്നവര്‍ക്ക് ഇവിടെ ഞെട്ടാന്‍ ഒന്നും ഇല്ല.

ഇങ്ങിനെ നിനച്ചിരിക്കാതെ നഗ്നത വെളിപ്പെട്ടു വെപ്പ്രാളമെടുത്ത ദേശസ്നേഹത്തിന്‍റെ മൊത്തക്കുത്തകക്കാര്‍, contingency period ല്‍ escape നു ശ്രമിക്കാന്‍ അവര്‍ ഒരു ബാലിയാടിനെ മുന്‍കൂട്ടിതന്നെ തയ്യാറാക്കി നിര്‍ത്തിയിരുന്നു. അതായിരുന്നു മദനി. മൊസാദിയന്‍ തന്ത്രങ്ങള്‍ എന്നും അവര്‍ക്ക് പ്രിയപ്പെട്ടതാകുന്നു.

നമ്മുടെ TV ചാനല്‍ വിദ്വാന്‍മാരില്‍ ചിലര്‍ ഇത് അറിഞ്ഞുകൊണ്ടും സഹകരിച്ചുകൊണ്ടും, ചിലര്‍ അറിയാതെയും, ചിലര്‍ താടിക്ക് തീ പിടിക്കുമ്പോള്‍ ബീഡി കത്തിക്കാനുള്ള തിടുക്കത്തിലും പാടുന്ന വക്കാ വക്കാ വിളികളാല്‍ മുഖരിതമാണ് അന്തരീക്ഷം. എങ്കിലും നമുക്ക് പ്രതീക്ഷയുണ്ട്, നാട്ടിന്‍പുറത്തുകാരന്‍റെ നന്‍മയില്‍, സലീമിന്‍റെയും സഹദേവന്‍റെയും ഹൃദയ നൈര്‍മല്യത്തില്‍. ഒന്നും ഒന്നും രണ്ടാവില്ല. ബഷീറിന്‍റെ മജീദ്‌ പറഞ്ഞപോലെ മ്മിണി ബല്യ ഒന്ന് തന്നെയാവും. ആവണം.

33 comments:

 1. ഏറെ പ്രസക്തമായ ചിന്തകളാണ് സലാം ഈ പോസ്റ്റില്‍ പങ്കു വെച്ചത്.

  ദ്രിശ്യ മാധ്യമങ്ങള്‍ക്ക് സാധാരണക്കാരുടെ ചിന്തകളില്‍ വരുത്താവുന്ന സ്വാധീനം വലുതാണ്‌. ആ അര്‍ത്ഥത്തില്‍ Print media കളെക്കാള്‍ ഏറെ അപകടകരമാണ് ദ്രിശ്യ മാധ്യമങ്ങള്‍. നിഷ്പക്ഷതയുടെ ഓവര്‍ കോട്ടിനുള്ളില്‍ സ്വാര്‍ത്ഥ താലപര്യക്കാരുടെ കൂട്ടിക്കൊടുപ്പുകാര്‍ Hour തികക്കാനും news night കള്‍ Compose ചെയ്യാനും വാര്‍ത്തകളുടെ മുന്‍കണനാക്രമങ്ങള്‍ തെറ്റിച്ചു നിരന്തരം സാധാരണക്കാരുടെ സ്വീകരണ മുറിയിലേക്ക് നിര്‍ലജ്ജം കടന്നു വരുമ്പോള്‍ ഇരകള്‍ വേട്ടക്കാരും വേട്ടക്കാര്‍ ഇരകളുമാകുന്നതും പീഡിതര്‍ക്ക് ഭീകരരുടെ മുഖം നല്‍കുന്നതും സ്വാഭാവികമാണ്. സ്വതന്ത്ര മുഖമുള്ള തെഹല്‍ക്ക പോലുള്ള അപൂര്‍വ്വം മാധ്യമങ്ങളുടെ Investigated journalism മാതൃകയാക്കാന്‍ Viewer’s majority യുടെ ഓഫര്‍ നല്‍കി പരസ്യങ്ങള്‍ക്ക് മുന്‍കൂര്‍ പണം വാങ്ങുന്ന മാധ്യമ മുതലാളിമാര്‍ക്ക് കഴിയില്ല. ഉദരനിമിത്തമല്ലാതെ മാധ്യമ ധര്‍മം എന്ന Professional ethics നു വേണ്ടി നിലകൊള്ളുന്ന മാധ്യമ പ്രവരത്തകര്‍ തുലോം തുച്ഛമാണ് ഇന്ന് ഭാരതത്തില്‍. ഉണ്ടെങ്കില്‍ തന്നെ കോടികള്‍ മുടക്കി സ്വാതമായി ചാനെല്‍ തുടങ്ങാന്‍ അവരെക്കൊണ്ടാകുമോ. ഇന്ന് മാധ്യമ ഭീകരതയ്ക്ക് ന്യൂന പക്ഷങ്ങള്‍ ഇരയാകുന്നതിന്റെ പ്രധാന കാരണം ഇതാണെന്നാണ് എനക്ക് തോന്നുന്നത്.

  ഈ വിഷയത്തില്‍ ഞാന്‍ പണ്ട് എഴുതിയ ഒരു പോസ്റ്റ് ഇവിടെ വായിക്കാം. ആടിനെ പട്ടിയാക്കുന്ന ടെലി "വിഷ" സംസ്കാരം

  ReplyDelete
 2. എന്നാ പിന്നെ അന്ന് ചാലിയാറി
  കലക്കിയത് തന്നെയാവട്ടെ ഇവിടെയും

  വിഷയം
  വശമില്ലാഞ്ഞാല്‍
  വശമുള്ളത്
  വിഷയമാകി
  വീക്കലും..

  വാശി കാണിച്ചും
  വശീകരിച്ചും
  വശത്താക്കിയും
  വിലസലും..

  'വിഷ' ടെലി
  വിദ്വാന്മാരുടെ
  വിനോദവും
  വിക്രിയയും?

  വാ തുറന്നും
  വിധിയെപ്പഴിച്ചും
  വഹിക്കുക നാം
  വിഷനുകളെ !

  ReplyDelete
 3. അക്ബര്‍ സൂചിപ്പിച്ച പോലെ ഇതൊരു 'ടെലിവിഷ' സംസ്കാരം തന്നെയാണ്. വാര്‍ത്തകള്‍ കൃത്യമായ അജണ്ടകളോടെ സൃഷ്ടിക്കപ്പെടുകയാണ് പലപ്പോഴും. നായ മനുഷ്യനെ കടിച്ചാല്‍ അത് വാര്‍ത്തയാവില്ല എന്നും മനുഷ്യന്‍ നായയെ കടിച്ചാല്‍ അത് വാര്‍ത്തയാകും എന്നുമാണല്ലോ നാം പഠിപ്പിക്കപ്പെട്ടിട്ടുള്ളത്. സാമൂഹ്യാഭിമുഖ്യം ഇല്ലാത്ത ഒരു തരം വിഷ സംസ്കാരമായി മാധ്യമപ്രവര്‍ത്തനം മാറുന്നത് കാണുമ്പോള്‍ ഏറെ ദുഖമുണ്ട്.

  ReplyDelete
 4. @ Akbar
  മാധ്യമ കുപ്രചാരണങ്ങളെ തുറന്നു കാണിക്കാന്‍ നാം കൂടുതല്‍ ഉണരേണ്ടതുണ്ട്. അക്ബറിന്‍റെ ബ്ലോഗ്‌ പ്രവര്‍ത്തനങ്ങളിലും കൂടുതല്‍ ഇവ ഉള്‍പെടട്ടെ.

  ReplyDelete
 5. @ M.T Manaf

  മനാഫ് മാഷിന്റെ ഈ ഏകാക്ഷരി കവിതകള്‍ക്കും ഇവിടെ അത്ഭുതങ്ങള്‍ വിരിയിക്കാന്‍ കഴിയും.

  @ Basheer Vallikkunnu

  "നായ മനുഷ്യനെ കടിച്ചാല്‍ അത് വാര്‍ത്തയാവില്ല എന്നും മനുഷ്യന്‍ നായയെ കടിച്ചാല്‍ അത് വാര്‍ത്തയാകും എന്നുമാണല്ലോ നാം പഠിപ്പിക്കപ്പെട്ടിട്ടുള്ളത്. "
  മാധ്യമ പ്രവര്‍ത്തനത്തില്‍ മുദ്ര പതിപ്പിച്ചു കഴിഞ്ഞ ബഷീറിനു ഈ മേഘലയില്‍ ഏറെ ചെയ്യാന്‍ കഴിയും.

  ReplyDelete
 6. ചാനല്‍ ഭീകരതയും ചാനല്‍ സിണ്ടികേറ്റും ഒന്നും ആരും പറയുന്നില്ലെങ്കിലും അവ കൂടുതല്‍ വ്യക്തമായി വരികയാണ്. ഒളിയജന്ടകള്‍ ഇന്ന് യാതൊരു മറയുമില്ലാതെ പറയാന്‍ ധൈര്യം കാണിക്കുന്നു. അതിനുതകുന്ന സംഭവ വികാസങ്ങളാണ് ഉണ്ടാകുന്നതും. ചാനല്‍ യുദ്ധം ജയിക്കാന്‍ ചാനല്‍ യുദ്ധത്തിലൂടെ മാത്രമേ സാധിക്കൂ. മുസ്ലിം സങ്കടനകളുടെ പ്രാപ്തി വെച്ചു നോക്കുമ്പോള്‍, കേരളത്തില്‍ ചുരുങ്ങിയത് ഒരു നാലു മുസ്ലിം ചാനല്‍ എങ്കിലും തുടങ്ങല്‍ പ്രയാസമുണ്ടാവില്ല. അവ വന്നാല്‍ ഇപ്പോഴുള്ള ചാനല്‍ സംസ്കാരം കുറച്ചു മാറാന്‍ സാധ്യതയുണ്ട്. ഏഷ്യാനെറ്റ്‌ കവി പുതക്കാന്‍ ഒരുങ്ങി നില്‍ക്കുമ്പോള്‍ പ്രത്യേകിച്ചും ഈ കാര്യം ചിന്തിക്കാന്‍ സമയമായി.
  നല്ല ചിന്തകള്‍ സ്ഫുരിക്കുന്ന പോസ്റ്റ്‌. അഭിനന്ദനങ്ങള്‍.

  ReplyDelete
 7. @ സലീം ഇ.പി.

  അതെ, ഉള്ള ചാനലുകള്‍ വേട്ടക്കരനോടൊപ്പം വേട്ടയാടാന്‍ തുടങ്ങുമ്പോള്‍ മരിക്കുന്ന സത്യത്തിനു പുതുജീവന്‍ നല്‍കാന്‍ പുതിയ ചാനലുകള്‍ വരേണ്ടതുണ്ട്.

  ReplyDelete
 8. സലാം>

  നല്ല പോസ്റ്റു. കേള്‍ക്കുമ്പോ ഒരു ഗുമ്മു തോന്നും / ഇത് കയ്ഹിഞ്ഞ ഏതാനും ദശകങ്ങള്‍ ആയി, ആഗോള തലത്തില്‍ നടക്കുന്ന കുരിശു യുദ്ധത്തിന്റെ ഭാഗം ആണ്. ആഗോള മാധ്യമം ആരുടെ കയ്യില്‍ ആണെന്ന് ഞാന്‍ പരയ്രേണ്ട കാര്യം ഇല്ലല്ലോ. കേരളത്തില്‍ ഇതിത്ര ഏറെ തീവ്രത ബാടിച്ചത് ഈ അടുത്ത കാലത്ത് ആണ് / ഒരു കാലത്ത് തങ്ങള്‍ കുത്തക ആക്കി വെച്ചിരുന്ന ആതുര വിദ്യാഭാസ രംഗത്ത് മുസ്ലീംകള്‍ മുന്നെരിയതോട് കൂടി ആണ് ഇതിത്ര മോശം ആയത്. മുസ്ലീമ്കളില്‍ അപകര്‍ഷതാ ബോധം സൃഷ്ടിച്ചു അവരെ നശിപ്പിക്കുക എന്നതാണ് ശൈലി.
  ഒരു കണക്കിന് മുസ്ലീംകള്‍ തന്നെ ആണ് ഈ അവസ്ഥക്ക് കാരണം. സകല മാന മാധ്യമ രംഗത്ത് നിന്നും എന്തെങ്കിലും കുനിഷ്ടു പറഞ്ഞു വിട്ടു നില്‍ക്കുകയും നല്ല നിലവാരം ഉള്ള മതേതര മാധ്യമങ്ങള്‍ തുടങ്ങേണ്ട ആവശ്യകത തള്ളിപ്പറയുകയും ചെഴ്തത് വളരെ വലിയ വിഡ്ഢിത്തം ആയി പോയി. അല്‍ ജസ്സേര, കേരളത്തില്‍ മാധ്യമം തുടങ്ങിയവ ചില മുന്നേറ്റങ്ങള്‍ നടത്തി തുടങ്ങിയിട്ടുണ്ട് എന്നാ കാര്യം വിസ്മരിക്കുന്നില്ല.

  ReplyDelete
 9. @സലാം

  "മാധ്യമ പ്രവര്‍ത്തനത്തില്‍ മുദ്ര പതിപ്പിച്ചു കഴിഞ്ഞ ബഷീറിനു ഈ മേഘലയില്‍ ഏറെ ചെയ്യാന്‍ കഴിയും."

  വിദ്യാഭാസം ഉള്ള ആളുകള്‍ക്ക പോലും സുന്നി മുജാഹിദു തുടങ്ങി കലഹിക്കാന്‍ ആണ് ഇഷ്ടം. ബഷീര്‍ അങ്ങനെ ആണെന്നല്ല ഞാന്‍ പറഞ്ഞു വരുന്നത്. മുസ്ലീംകള്‍ പല മാസികകളും തുടങ്ങി -- രിസാല, സിറാജ് എന്നിങ്ങനെ. മിക്കതും മത വിഷയങ്ങളില്‍ സ്വന്തം സമുദായത്തിലെ തന്നെ മറ്റു വിഭാഗക്കാരെ ഉപദ്രവിക്കാന്‍ ഉള്ളതാണ്

  ReplyDelete
 10. നന്നായി എഴുതി സലാം..

  ആശംസകള്‍!

  ReplyDelete
 11. @ Fascism Monitor
  "സകല മാന മാധ്യമ രംഗത്ത് നിന്നും എന്തെങ്കിലും കുനിഷ്ടു പറഞ്ഞു വിട്ടു നില്‍ക്കുകയും നല്ല നിലവാരം ഉള്ള മതേതര മാധ്യമങ്ങള്‍ തുടങ്ങേണ്ട ആവശ്യകത തള്ളിപ്പറയുകയും ചെഴ്തത് വളരെ വലിയ വിഡ്ഢിത്തം ആയി പോയി. "

  എന്ന് താങ്കള്‍ പറഞ്ഞിടത്താണ് ഞാന്‍ ഒപ്പ് വെക്കുന്നത്. മധ്യകാലയുഗങ്ങളില്‍ എഴുതി വെക്കപ്പെട്ട വരികളിലെ കേവല അര്‍ത്ഥങ്ങളുടെ തടവറയില്‍ ഇനിയും എത്ര നാള്‍ കിടക്കണം?

  ReplyDelete
 12. @Fascism Monitor

  ശരിയാണ്, പ്രമാണങ്ങളുടെ മുടിനാരിഴ കീറി തര്‍ക്കിച്ചു കൊണ്ടിരിക്കല്‍ പരമപ്രധാനമായി കാണുന്നവര്‍ എല്ലാ കാലത്തും ഉണ്ടായിരിക്കും. സൌഹൃദത്തോടെ തന്നെ അതിനെയും തരണം ചെയ്യുക.

  ReplyDelete
 13. @ നൗഷാദ് അകമ്പാടം

  ഈ വരവിനു വണക്കം
  വീണ്ടും വരിക

  ReplyDelete
 14. സലാം/

  ഇസ്ലാമിനെ അങ്ങേയറ്റം വെറുക്കുന്ന ഒരു പരിവര്‍ത്തിത പാശ്ചാത്യ എഴുത്തുകാരി ഉണ്ട്. തന്റെ പൂര്‍വികരുടെ മതത്തോട് ഒരല്‍പം സിമ്പതി ബാക്കി ഉള്ളത് കൊണ്ടാണോ എന്നറിയില്ല, ഇയ്യിടെ ഒരു ഇന്റെര്‍വ്യൂയില്‍ അവര്‍ പറഞ്ഞു / ഇസ്ലാമിക രാജ്യങ്ങളുടെ അവസ്ഥക്ക് വലിയ ഒരു പരിധി വരെ മുസ്ലീംകള്‍ തന്നെ ആണ് കാരണക്കാര്‍ എന്ന്. ഇതെല്ലാ കാര്യത്തിലും ശരി ആയിക്കൊല്ലനമെന്നില്ലെങ്കിലും പല കാര്യത്തിലും ശരി ആണ്. വളരെ നിസ്സാരം എന്ന് തോന്നാവുന്ന ഫിക്ഹി കാര്യങ്ങളുടെ പേര് പറഞ്ഞു മാസങ്ങളോളം വാഗ്വാടങ്ങളില ഏര്‍പ്പെടുന്ന ചിലരെ കാണുമ്പോ അവരുടെ അന്ധകാരത്തിന്റെ ആഴം ഭീതിപ്പെടുത്തുന്നു. ഇവരില്‍ പലര്‍ക്കും ഇപ്പൊ യു ട്യൂബ് ചാനെല്‍ വരെ ഉണ്ട്. തങ്ങളുടെ വിഭാഗം ആണ് ശരി എന്ന് സ്ഥാപിക്കുന്ന വീഡിയോ പ്ലേ ലിസ്റ്റുകള്‍ ഉണ്ട്. എന്നാല്‍ ആധുനിക മീഡിയ ക്രയാത്മകമായി ഉപയോഗിക്കുന്നതിനു പകരം കവലയിലെ ദുശീലങ്ങള്‍ ഇന്റെര്നെട്ടിലെക്കും പറിച്ചു നടാന്‍ ആണ് അവര്‍ക്ക് താല്പര്യം.

  ReplyDelete
 15. സലാം, മി. Salam Pottengal.

  കുറച്ചു മുന്പ് വ്യാപകമായി പ്രചരിക്കപ്പെട്ട ഒരു ഇന്‍റര്‍നെറ്റ് കഥ ഓര്‍മയില്‍ നിന്നെടുത്ത് ഇങ്ങനെ വായിക്കാം: "ന്യൂയോര്‍ക്കിലെ സെന്‍ട്രല്‍ പാര്‍ക്കിലൂടെ ഒരാള്‍ നടന്നു പോകുന്നു. ഒരു തെരുവ് നായ ഒരു പിഞ്ചു ബാലികയെ ആക്രമിക്കുന്നത് അയാളുടെ ശ്രദ്ധയില്‍ പെട്ടു. അയാള്‍ ഓടിച്ചെന്ന് പട്ടിയെക്കൊന്നു, കുട്ടിയെ രക്ഷപ്പെടുത്തി. കുറച്ചകലെ രംഗം വീക്ഷിച്ചു കൊണ്ടിരുന്ന പോലീസുകാരന്‍ അയാള്‍ക്കരികില്‍ വന്നു അഭിനന്ദിച്ചു കൊണ്ട് പറഞ്ഞു: നാളത്തെ പത്രത്തിലെ ഹീറോ താങ്കളായിരിക്കും, ധീരനായ ന്യൂയോര്‍ക്ക് കാരന്‍ ബാലികയുടെ ജീവന്‍ രക്ഷിച്ചു എന്നായിരിക്കും തലക്കെട്ട്‌! അതിനു ഞാനൊരു ന്യൂയോര്‍ക്ക് കാരന്‍ അല്ലല്ലോ, അയാള്‍ പറഞ്ഞു. "എങ്കില്‍, സുധീരനായ അമേരിക്കക്കാരന്‍ കുട്ടിയെ രക്ഷിച്ചു എന്നായിരിക്കും". പോലീസ് കാരന്‍ പറഞ്ഞു. ഞാനൊരു അമേരിക്കക്കാരനല്ല; സൗദി പൌരനാണ് എന്നയാള്‍ വിശദീകരിച്ചു. നെറ്റി ചുളിച്ച് പോലീസുകാരന്‍ നടന്നകന്നു. പിറ്റേന്നത്തെ പത്രത്തില്‍ ഒരു ശീര്‍ഷകം ഇങ്ങനെയായിരുന്നുവത്രേ: 'Islamic Extemist Kills Innocent American Dog'! മീഡിയയുടെ മുസ്ലിം വിരുദ്ധതയുടെ ആഴം ബോധ്യമാകുന്ന നല്ലൊരു കഥയാണിത്.

  ആഗോള മീഡിയയുടെ മുസ്ലിം വിരുദ്ധമായ നീക്കങ്ങള്‍ ഇപ്പോള്‍ മലയാളം അത്യുച്ചത്തില്‍ സംസാരിക്കാന്‍ തുടങ്ങിയ ഒരു പരിത:സ്ഥിതിയില്‍ Salam Pottengattil ന്‍റെ ചിന്തകള്‍ പ്രസക്തമാണ്.

  മലയാളത്തിലെ ദൃശ്യ- അച്ചടി മീഡിയയുടെ വ്യക്തമായ മുസ്ലിം വിരുദ്ധ പക്ഷ പാതിത്വത്തെ സമര്‍ത്ഥമായി പ്രതിരോധിക്കുവാനുള്ള നീക്കം കേരളത്തിലെ മുസ്ലിം പക്ഷത്ത് നിന്നും ഉണ്ടാവേണ്ടതുണ്ട്. മലയാളത്തിലെ ചാനലുകള്‍ക്കും, പത്രങ്ങള്‍ക്കും കോടിക്കണക്കിനു രൂപ പരസ്യ റവന്യൂവില്‍ കൂടി മുസ്ലിം ബിസിനസ്സുകാരില്‍ നിന്നും ലഭിക്കുമ്പോള്‍ തങ്ങള്‍ അനുകൂലിക്കപ്പെട്ടില്ലെങ്കിലും , തങ്ങളുടെ മേല്‍ കുതിര കയറാതിരിക്കണമെന്ന് പറയുവാന്‍ പരസ്യ ദാതാക്കള്‍ക്ക് സാധിക്കണം.

  ReplyDelete
 16. കടുത്ത Zionist വിരുദ്ധ പക്ഷക്കാരനായ ബ്രിട്ടനിലെ അലന്‍ ഹാര്‍ട്ട് രചിച്ച യാസര്‍ അറഫാത്തിന്റെ ജീവ ചരിത്രം ഇംഗ്ലണ്ടിലെ ഒബ്സര്‍വര്‍ പത്രം പരമ്പരയായി പ്രസിദ്ധീകരിക്കുവാന്‍ തീരുമാനിച്ചിരുന്നു. എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായെങ്കിലും അവസാന നിമിഷം പരമ്പര പ്രസിദ്ധീകരിക്കുന്നതില്‍ നിന്നും പത്രം പിന്മാറി. പിന്മാരുവാനുള്ള തീരുമാനം, എഡിറ്റോറിയല്‍ ബോടിന്റെതായിരുന്നില്ല, പരസ്യ വിഭാഗത്തിന്റെതായിരുന്നു. പരമ്പര പ്രസിദ്ധീകരിച്ചാല്‍ തങ്ങള്‍ പരസ്യം നല്‍കില്ലെന്ന് ജൂത ബിസിനസ്സുകാര്‍ പറഞ്ഞുവെന്നു, അലന്‍ ഹാര്‍ട്ട് കേരളം സന്ദര്‍ശിച്ചപ്പോള്‍ ഒരു മലയാള പ്രസിദ്ധീകരണം നടത്തിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഇങ്ങനെ ഒരു പ്രഷര്‍ ഗ്രൂപ്പ് ആകുവാന്‍ പരസ്യം നല്‍കുന്ന മുസ്ലിം ബിസിനസ്സുകാര്‍ക്ക് സാധിക്കുമോ എന്ന ചോദ്യം ഉന്നയിക്കുന്നത് കാലമാണ്. അത് ഏറ്റവും അനിവാര്യമായൊരു സന്ധിയിലൂടെയാണ് നാം കടന്നു പോകുന്നതും!

  ReplyDelete
 17. കുറഞ്ഞ സമയത്തില്‍ കൂടുതല്‍ യുക്തിഭദ്രമായി കാര്യങ്ങള്‍ പറയുനവര്‍ക്കാണല്ലോ ചാനല്‍ ചര്‍ച്ചകളില്‍ പിടിച്ചു നില്കുവാനാവൂ. ഈ രംഗത്ത് കേരള മുസ്ലിംകളുടെ performance ശരാശരിക്കും താഴെയാണെന്നാണ് അനുഭവം. കൈവെട്ടു കേസിനെ തുടര്‍ന്ന് വന്ന ചാനല്‍ ചര്‍ച്ചകളില്‍ PFI പ്രതിനിധികള്‍ കൃത്യമായി പരിശീലനത്ത്തോടെ വന്നു എന്നത് അവരുടെ പ്രകടനം ബോധ്യപ്പെടുത്തി. എന്നാല്‍ മുസ്ലിംകളുടെ ഒരു പൊതു വികാരം അല്ലല്ലോ, അവര്‍ പറഞ്ഞത്, അവര്‍ക്ക് താല്പര്യം അവരുടെ സംഘടനയുടെ പ്രതിരോധം ആയിരുന്നു.

  മുസ്ലിം വിദ്യാര്തികളുടെ പഠനം അതിര്‍ത്തി വെക്കുന്നത് ഡോക്ടര്‍, എഞ്ചിനിയര്‍ തസ്തികകളില്‍ മാത്രമാകുമ്പോള്‍, ഒരു എം. ജെ. അക്ബറിനെ സൃഷ്ടിക്കുവാന്‍ നമുക്ക് സാധിക്കില്ല എന്നതാണ് പരമാര്‍ത്ഥം! മലയാള ചാനലുകളിലെ മികച്ച Talking Heads ആയ വേണു, പ്രമോദ്, നികേഷ് എന്നിവരുടെ കൂട്ടത്തില്‍ ഒരു മുസ്ലിം അവതാരകനെ കാണണമെങ്കില്‍ മുസ്ലിം സംഘടനകളുടെയും, സ്ഥാപനങ്ങളുടെയും അജണ്ടകളില്‍ ഒരു 'പെരിസ്ട്രോയിക്ക' വരുത്തേണ്ടി വരും! നല്ലൊരു ചിന്തക്ക് നന്ദി, സലാം, ഭായ്... താങ്കളുടെ ഉള്ളില്‍ ഒളിഞ്ഞിരിപ്പുള്ള ഒരു ആക്ട്ടിവിസ്റ്റ്റ് പുറത്ത് ചാടുമ്പോള്‍ അതൊരു മികച്ച രചനയായി മാറുന്നത് വായനകാരന്റെ പുണ്യം! ആ nireekshaNa paadavaththinu koopu kai!!

  ReplyDelete
 18. @ Fascism Monitor

  "എന്നാല്‍ ആധുനിക മീഡിയ ക്രയാത്മകമായി ഉപയോഗിക്കുന്നതിനു പകരം കവലയിലെ ദുശീലങ്ങള്‍ ഇന്റെര്നെട്ടിലെക്കും പറിച്ചു നടാന്‍ ആണ് അവര്‍ക്ക് താല്പര്യം."

  ഇത് നാമുള്‍പെടുന്ന മലയാളി സമൂഹത്തിന്‍റെ ഒരു വലിയ draw back ആണെന്ന് പറയാം. പരന്ന വായന, അല്ലെങ്കില്‍ ദീര്‍ഘ യാത്രകള്‍, അതുമല്ലെങ്കില്‍ visionary ആയ നേതാക്കള്‍ ഇതിലേതെങ്കിലും ഒന്ന് കൊണ്ട് അനുഗ്രഹിക്കപ്പെട്ടവര്‍ക്കെ ഇതില്‍ നിന്ന് വിടുതല്‍ ഉണ്ടാവൂ.

  ReplyDelete
 19. @Noushad Kuniyil
  "മലയാളത്തിലെ ചാനലുകള്‍ക്കും, പത്രങ്ങള്‍ക്കും കോടിക്കണക്കിനു രൂപ പരസ്യ റവന്യൂവില്‍ കൂടി മുസ്ലിം ബിസിനസ്സുകാരില്‍ നിന്നും ലഭിക്കുമ്പോള്‍ തങ്ങള്‍ അനുകൂലിക്കപ്പെട്ടില്ലെങ്കിലും , തങ്ങളുടെ മേല്‍ കുതിര കയറാതിരിക്കണമെന്ന് പറയുവാന്‍ പരസ്യ ദാതാക്കള്‍ക്ക് സാധിക്കണം."

  അതെ, ആഗോള മാധ്യമ രംഗം വലിയ ഒരു പ്രതിസന്ധിയിലൂടെ കടന്നു പോയ്കൊണ്ടിരിക്കുകയാണ്. ഇത് paid news ന്‍റെ കാലമാണ്. ആവശ്യമുള്ള രീതിയില്‍ വാര്‍ത്ത വരാന്‍ ആവശ്യക്കാര്‍ മീഡിയക്ക് പണം നല്‍കുന്നു. പിന്നെ embedded journalism, അതിന്‍റെ കഥ പറയേണ്ടതില്ലല്ലോ. അധിനിവേശ സേനക്കൊപ്പം ഉണ്ടുറങ്ങി അവര്‍ പറയുന്നത് അപ്പടി വാര്‍ത്തയാകുന്ന കലാപരിപാടി.

  ReplyDelete
 20. @ Noushad Kuniyil
  "ഇങ്ങനെ ഒരു പ്രഷര്‍ ഗ്രൂപ്പ് ആകുവാന്‍ പരസ്യം നല്‍കുന്ന ബിസിനസ്സുകാര്‍ക്ക് സാധിക്കുമോ എന്ന ചോദ്യം ഉന്നയിക്കുന്നത് കാലമാണ്. അത് ഏറ്റവും അനിവാര്യമായൊരു സന്ധിയിലൂടെയാണ് നാം കടന്നു പോകുന്നതും!"

  ഏറെ പ്രസക്തവും പ്രാക്ടിക്കലും ആയ ഒരു നിര്‍ദേശമാണിത് കേരളത്തിലെങ്കിലും. ഇത് കൂടാതെ വസ്തുതാ വിരുദ്ധമായ വാര്‍ത്തകളെ കൌണ്ടര്‍ ചെയ്യാന്‍ പറ്റിയ ഒരു ചാനലിനെപറ്റിയും ആലോചിക്കാവുന്നതാണ്.

  ReplyDelete
 21. @Noushad Kuniyil
  " മലയാള ചാനലുകളിലെ മികച്ച Talking Heads ആയ വേണു, പ്രമോദ്, നികേഷ് എന്നിവരുടെ കൂട്ടത്തില്‍ ഒരു മുസ്ലിം അവതാരകനെ കാണണമെങ്കില്‍ മുസ്ലിം സംഘടനകളുടെയും, സ്ഥാപനങ്ങളുടെയും അജണ്ടകളില്‍ ഒരു 'പെരിസ്ട്രോയിക്ക' വരുത്തേണ്ടി വരും!"

  Yes, you said it.
  ആ പെരിസ്ട്രോയിക്കയും ഗ്ലാസ്നോസ്റ്റും വരുന്ന കാലം അതിവിദൂരമല്ലെന്ന് തന്നെ കരുതാം. നൌഷാദിന്‍റെ നിരീക്ഷണങ്ങളില്‍ നിന്ന് എനിക്ക് കാര്യങ്ങളില്‍ കൂടുതല്‍ വ്യക്തതയും വെളിച്ചവും കിട്ടുന്നു.

  ReplyDelete
 22. ചാനല്‍ ചര്‍ച്ചകളിലെ ഒളിയജണ്ട

  മുസ്ലിം സമൂഹത്തെ ഏതെങ്കിലും തരത്തില്‍ ഇകഴ്ത്തി കാണിക്കാനും അവരെ തീവ്രവാദികളും ഭീകരവാദികളുമാക്കി ചിത്രീകരിക്കാനും എന്തെങ്കിലും ചെറിയ അവസരം കിട്ടുമ്പോഴേക്കും ചാനലുകളായ ചാനലുകളെല്ലാം തങ്ങളുടെ സ്ഥിരം “പ്രതികരണ തൊഴിലാളികളെ” അണിനിരത്തി രംഗത്തിറങ്ങുന്നത് സ്ഥിരം കാഴ്ചയാണ്.

  അവതാരകനെ കൂടാതെ മൂന്നും നാലും വേട്ടക്കാരോട് ഒരാള്‍ മാത്രമായി പടവെട്ടേണ്ടി വരിക മാത്രമല്ല തന്റെ ഭാഗം വിശദീകരിക്കുമ്പോഴേക്കും ഏതെങ്കിലും തരത്തില്‍ അവതാരകന്‍ ഇടപെടുകയും ചെയ്യും.

  ഇത്തരം തടസ്സങ്ങളൊക്കെ അതിജീവിച്ചു ഇരകള്‍ക്ക് തന്‍റെ ഭാഗം നന്നായി വിശദീകരിക്കാന്‍ സാധിച്ചാലോ പതിവിനു വിപരീതമായി അത്തരം ചര്‍ച്ചകള്‍ പിന്നീട് പുന:പ്രക്ഷേപണം ചെയ്യാറുമില്ല.

  അതിനാല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കുന്ന എല്ലാവര്‍ക്കും തുല്യമായ അവസരവും പങ്കാളിത്വവും ഉറപ്പു വരുത്തിയതിനു ശേഷം മാത്രമേ പങ്കെടുക്കൂ എന്ന നിബന്ധന വെച്ചാല്‍ ദുഷ്ടലാക്കോടെ ചാനലുകള്‍ നടത്തുന്ന ഇത്തരം ചര്‍ച്ചകള്‍ സംഘടിപ്പിക്കുവാന്‍ കൂടുതലൊന്നും താല്പര്യം കാണിക്കില്ല.

  ഈ കഴിഞ്ഞ ദിവസം കേരളത്തിലെ ഒരു മുസ്ലിം രാഷ്ട്രീയ സംഘടനയില്‍ നിന്നും വേര്‍പിരിഞ്ഞ ചെറിയ വിഭാഗത്തിന്റെ നേതാവിനെ പങ്കെടുപ്പിച്ചു കൈരളി ചാനല്‍ നടത്തിയ ചര്‍ച്ചയില്‍ നിന്നും മാതൃസംഘടന നേതാക്കള്‍ വിട്ടുനിന്നതോടെ ചാനലുകാര്‍ക്ക് ചര്‍ച്ച തന്നെ അവസാനിപ്പിക്കേണ്ടി വന്നത് ഇത്തരം നീക്കത്തിന്റെ വിജയമാണ് സൂചിപ്പിക്കുന്നത്.
  http://janasamaksham.blogspot.com

  ReplyDelete
 23. മാദ്യമ സംസ്കാരം വേശ്യയുടെ ചാരിത്ര്യം ഈ വാകുകള്‍ തമ്മില്‍ അഭ്യേദ്യമായ ഒരു ബന്തം പുലര്‍തുന്നത് പോലേ തോന്നുന്നുണ്ടോ,ഇന്നലേ കഴിഞുപോയതും നാളേ വരാനുള്ളതുമായ കാര്യങ്ങള്‍ തെളിവ് സഹിതം മുന്നിലെത്തിക്കുന്ന സത്യത്തിന്റെ ദര്‍മത്തിന്റെ ന്യായത്തിന്റ്റെ മഹാത്മാക്കള്‍ തേക്ക് മാഞ്ചിയം തൊട്ട് ഇവന്മാരുടെ ചാനല്‍ കണ്ടു എന്ന ഒറ്റ കാരണത്താല്‍ , ഇന്നും ഏലസ്സു വരേ കാണിച്ച് വേശ്യാലയം നടത്തുന്നതു ഏതുതരം ദേശ സ്നേഹമാണെന്ന് ഒരെത്തും പിടിയും ഇല്ല ,ആള്‍കൂട്ടത്തെ ആകര്‍ഷിക്കാന്‍ അടിപ്പാവാട ഉയത്തുമ്പോള്‍ നരമ്പ് രൊഗമില്ലെങ്കിലും ഒന്ന് കണ്ടേച്ച് പോവാതിരിക്കില്ല എന്നിവര്‍ക്ക് അരിയാം ,കാശ് കൊടുത്ത് കാമം തീര്‍കുന്നവരായാലും കണ്ടേച്ച് പോകുന്നവരായാലും പരസ്യപ്പെടണമ്മെങ്കില്‍ ആള്‍കൂട്ടം വേണമ്മല്ലോ,ജനത്തിന് വേണ്ടതല്ലെ അവര്‍ക്ക് നല്‍കാന്‍ കഴിയൂ എന്നാണെങ്കില്‍ ജനത്തിന് അങ്ങിനെ പലതും വേണം എന്താ തരുമോ , വെല്ലുവിളി സ്വീകരിക്കാതിരിക്കാന്‍ തരമില്ല നാലാളുകള്‍ ചുറ്റിലും നിന്നാല്‍ വേണ്ടതും ഇവര്‍ തന്നെ തരും ,അത് ഷൂട്ട്ചയ്യണമെന്ന് മാത്രം ,അല്ലെങ്കിലും എന്നതാ ഈ മാദ്യമ ദര്‍മം ,സംസ്കാരം മനസിലായി ദര്‍മം ഇതുവരേ പിടികിട്ടിയില്ല,പിന്നെ ബദല്‍ ചാനല്‍ എന്നു പറഞ്ഞു തീരുന്നതിനു മുന്‍പേ ചര്‍ച്ച തുടങ്ങി ,പാട്ടും ന്ര്ത്തവും കാണിക്കുവോ,സിനിമൗണ്ടാവുമോ,ഉള്‍ഘാടനം വിളക്ക് കത്തിച്ചായിരിക്കുമോ,അപ്പൊള്‍ വിശയം അത് തന്നെ ,നന്നാവില്ലെന്നതോ പോട്ടെ തലമണ്ടക്ക് വാങ്ങികെട്ടുന്നത് കണ്ട് അതെന്താണെന്ന് ചോദിക്കാമെന്ന് വച്ചാല്‍ നീ വുളുഎടുത്തിട്ടാണോ സലാം ചൊല്ലിയത് എന്ന് ചോദിച്ച് തുടങ്ങിയാല്‍ എന്താ ചെയ്യ,പിന്നെ നയാകാശിന്റെ സാമുദായിക പരസ്യം ഇവര്‍ക് ജീരക മിട്ടായി പോലെയെ തോന്നുകയുള്ളു ആ ഉമ്മാക്കി കാട്ടി പേടിപ്പിക്കല്ലെ,പകരം ഭഹിഷ്കരണം കൂടെ ഭഹിഷ്കരിക്കാനുള്ള കാരണമറിയിച്ച് ഒരു കത്തും ഏംബ്രാന്‍ മാരുടെ ബോക്സുകളില്‍ നിറയട്ടെ അപ്പൊള്‍ കാണാം കദയുടെ ഗധിമാറ്റം ,എന്തും പറഞാല്‍ കേട്ട് മിണ്ടാതിരിക്കുന്ന കൂമണ്ടന്മാരായി വീണ്ടും അതെ ചാനലും പത്രവുമില്ലാതെ വെള്ളമിറങ്ങാതെ നില്‍കുന്ന ഇബ്ലീസുകള്‍ക്ക് പുതിയ ചാനലില്‍ സിനിമാ പാട്ട് ഉണ്ടാവുന്നതില്‍ ഭയം കാണും ,ചലന ചിത്രങ്ങളെ ഹറാമാക്കിയ കൂട്ടം യുറ്റ്യുബില്‍ കയറിയത് നാമറിയുന്നു, അവര്‍ ഏതൊക്കെ ഇറക്കിയിട്ടുണ്ടെന്ന് ആര്‍കറിയാം,ഫോട്ടൊ അത്യാവശ്യത്തിന്‍ മാറ് വരേ എന്ന് പറഞ്ഞവര്‍ നിക്കാഹിനിരിക്കുമ്പോള്‍ ഉല്‍ഘാറ്റനത്തിന് കത്രികയെടുത്താല്‍ പ്രേമ്മ് നസീരിനേക്കാള്‍ സുന്ദരമായി മുഴുക്കെ ചിരിക്കുന്ന ഫോട്ടോ ,കമ്മ്യൂണിസ്റ്റ് പാര്‍ട്ടി തെറ്റ് തിരുത്താറ് പറഞ്ഞിട്ടാണ് ,ഇവര്‍ തെറ്റ് തിരുത്തുമ്പോള്‍ പരയില്ല അതിലങ്ങ് ലയിക്കും അതിന് ഒരമ്പത് കൊല്ലം വേണംഎന്ന് മാത്രം, സമുദായത്തോട് ആ കാര്യം പറയില്ല അവരെങ്ങാന്‍ നന്നായിപ്പൂയാലൂ ,എവിടെയോ വായിച്ചതോര്‍ക്കുകയാണ് പാകിസ്താന്‍ പ്രധാനമന്ത്രിയായിരുന്ന നവാസ് ശരീഫ് യൂറോപ്പ് പര്യടനം കഴിഞ്ഞ് തിരിച്ചെത്തിയപ്പൊള്‍ പത്രക്കാര്‍ ചോദിച്ചു പാകിസ്താന് യൂറോഓപ്പിന്റെ പുരോഗതിയിലെത്താന്‍ എത്ര കാലം വേണ്ടിവരുമെന്ന് മറുപടി വിരല്‍ പിടിച്ച് നടക്കുന്ന കുഞ്ഞും വ്ര്ദ്ദനും ചേര്‍ന്ന പാകിസ്താന്‍ ജനത കദ്ധിനമായി അദ്ദ്യാനിച്ചാല്‍ ഒരന്‍പത് കൊല്ലം കൊണ്ട് നാം അത്രയും പുരോഗമിക്കും എന്നാല്‍ അപ്പോഴേക്കും അവര്‍ അഞൂറ് കൊല്ലത്തിനപ്പുറത്തെത്തുമെന്നാണ്,എന്ത് മണ്ടന്‍ ഉത്തരമാണെന്ന് നോക്കിയേ അവിടെ എല്ലാം ഹറാമാകി ഫത്വ നല്‍കുന്നവരുള്ളത് നവാസിനും അറിയില്ലെങ്കില്‍ അയാള്‍ തീര്‍ച്ചയായും ആ കസാലയ്ക്ക് അര്‍ഹനല്ല തന്നെ ബേനസീറ് തന്നെ നല്ലത്,സമുദായത്തില്‍ പെട്ടവന്‍ ബ്ര്രാണ്ടി ഷാപും പലിശ സ്ഥപനവും വേശ്യാലയവും നടത്തുമ്പോള്‍ ഉണ്ടാവാത ചോദ്യങ്ങള്‍ സമുദായത്തില്‍ പെട്ട ഒരാള്‍ ചാനല്‍ തുടങ്ങുംപ്പോള്‍ ഉണ്ടാവും ഒന്ന് തങ്ങ്ങളെ നാലാള്‍ അറിയപ്പെടും മറ്റൊന്ന് ഇതൊരു സമുദായിക ചാനലാണേന്ന് വിളമ്പരവും ആക്കാം രണ്ടുണ്ട് നേട്ടം സിനിമാ പാട്ട് കാണിക്കുന്നതിനാല്‍ ആ ചാനല്‍ കാണരുതെന്ന് പ്രസഗിക്കാം കാണേണ്ടവര്‍ സാമുദായത്തിന്റെതായതിനാല്‍ മാറിപ്പോകുകയും ചെയ്യും,
  ഒരു പാട്ടിന്റെ രണ്‍ട് വരികളാണ് ഓര്‍മ്മ വരുന്നത് ,ആശാ മനസില് വച്ച് മൂസാ കവുങ്ങിക്കേറി,---,അറിവിനെ ചിനയില്‍ ചെന്നും സ്വീകരിക്കണം എന്ന് പഡിപ്പിച്ച റസൂലിന്റെ അനുയായികള്‍ ചാണകക്കുഴിയില്‍ അറിവിനേ ചവിട്ടിത്തായ്ത്തി ആ നാറ്റവും പേറി സമുദായകുഞ്ഞുങ്ങള്‍ക്ക് ഇതാണ് അത്തറിന്റെ മണം എന്ന് പറഞ്ഞ് മൂക്കത്ത് തൊട്ട് കൊടുക്കുന്നത്, പണ്ടിതന്‍മാര്‍ ദുഷിച്ച ഈ അവസ്തയില്‍ ആ വിരലുകളെ തട്ടിമാറ്റി അറിവിനേ സ്വീകരിക്കാന്‍ തയ്യാറായില്ലെങ്കില്‍ ,ശേഷമുള്ളതിനെ പൂരിപ്പിക്കാന്‍ ഒരു കവിക്ക് മാത്രമേ പറ്റൂ എന്നതിനാല്‍ അക്ബറിന്റെ മുലപ്പാലിനുള്ള കുറുകല്‍ ഒരു ശബ്ദമായിതീരാന്‍ ആശംസിക്കുകയാണ്.

  ReplyDelete
 24. സലാം തെറ്റിയിട്ടുണ്ട് അവസാനത്തിലെ വാചകം അവിടെ അക്ബരെന്നാണ്‍ എഴുതിയത് ,ക്ഷമിക്കുമല്ലോ

  ReplyDelete
 25. പലരുടെയും ഉറങ്ങി കിടക്കുന്ന ചിന്തകള്‍ക്ക്‌ പുതിയ ഊര്‍ജം പകരാന്‍ ഈ ചര്‍ച്ച സാധ്യമായെന്നു തോന്നുന്നു.
  പ്രതേകിച്ച് Noushad Kuniyil ന്‍റെ പോലെത്തെ comments ഉം കൂട്ടി വായിക്കുമ്പോള്‍ ചര്‍ച്ച കൂടുതല്‍ live ആയി.

  നന്നായി എഴുതുന്ന, അനേകം followers ഉള്ള Basheer Vallikunn, Akabar എന്നിവര്‍ക്ക് ഈ ചര്‍ച്ച ഒരു വലിയ പ്രചോദനം ആവുമെന്ന പ്രതീക്ഷയോടെ !!!

  ReplyDelete
 26. @Anvar Vadakkangara

  "....എന്തെങ്കിലും ചെറിയ അവസരം കിട്ടുമ്പോഴേക്കും ചാനലുകളായ ചാനലുകളെല്ലാം തങ്ങളുടെ സ്ഥിരം “പ്രതികരണ തൊഴിലാളികളെ” അണിനിരത്തി രംഗത്തിറങ്ങുന്നത് സ്ഥിരം കാഴ്ചയാണ്."

  അന്‍വറിന്‍റെ ഈ പ്രതികരണം ഇതിനു മുന്‍പ് തന്നെ ഞാന്‍ മാധ്യമത്തില്‍ വായിച്ചിരുന്നു.
  ഏറെ പ്രസക്തമായ ചില കാഴ്ചപ്പാടുകള്‍ തന്നെയാണ് അന്‍വര്‍ മുന്നോട് വെക്കുന്നത്. ഇന്നത്തെ മാറിയ മാധ്യമ പരിസരത്തു നിന്ന് ഒളിച്ചോടാതെ പറയേണ്ട കാര്യങ്ങള്‍ വ്യക്തമായി അവതരിപ്പിക്കാന്‍ ഓരോരുത്തര്‍ക്കും കഴിയേണ്ടതുണ്ട്.

  ReplyDelete
 27. @ktahmed mattanur

  മാധ്യമ സംസ്കാരം എന്നത് ഒരു സങ്കല്‍പം മാത്രമായി കരുതിയാല്‍ മതി. മാധ്യമ ലക്ഷ്യം readership - viewership കൂട്ടി ലാഭം കൂട്ടുക എന്നത് മാത്രമായി ചുരുങ്ങുന്നിടത്തു ഉണ്ടാവുന്ന അവസ്ഥയാണ് നാം ഈ കാണുന്നത്.

  ReplyDelete
 28. @ asif melat
  "പ്രതേകിച്ച് Noushad Kuniyil ന്‍റെ പോലെത്തെ comments ഉം കൂട്ടി വായിക്കുമ്പോള്‍ ചര്‍ച്ച കൂടുതല്‍ live ആയി."

  ഇത്ര നന്നായി കമന്റ്സ് എഴുതുന്ന നൌഷാദ് കൂടുതല്‍ സജ്ജീവ മായി ബ്ലോഗ്‌ തന്നെ എഴുതണം എന്നാണ് എനിക്ക് പറയാനുള്ളത്.

  ReplyDelete
 29. This comment has been removed by the author.

  ReplyDelete
 30. നന്നായി എഴുതി, അഭിനന്ദനങ്ങള്‍.

  ഈ പക്ഷപാതത്വം ഇന്നത്തെ മാധ്യമങ്ങളില്‍ ഒരു പ്രത്യേക മതത്തിനെ മാത്രമല്ല, രാഷ്ടീയത്തെയും കാണാം.

  ReplyDelete
 31. അതെ!,ചാനലും ,ചര്‍ച്ചയും പിന്നെ നമ്മള്‍...
  വൈകിയെത്തി വായിച്ച കാലികപ്രസക്തമായ ചിന്തകള്‍ക്ക് ,മന്‍സ്സ്നിറച്ചും സലാം.

  ReplyDelete
 32. randu varsham munpu ezhuthiya ea karyangal innum praskatham.

  ReplyDelete