Tuesday, January 4, 2011

ലൈവ് കമന്‍റ്അവിചാരിതമായി ജോലി നഷ്ടപ്പെട്ടതിന്‍റെ വ്യഥ തന്‍റെ വായനക്കാരുമായി പങ്കിടാനാണ് അയാള്‍ തന്‍റെ ഉള്ളുരുകി ഒരു പോസ്റ്റിട്ടത്.
വായിക്കാതെ കമെന്‍റെഴുതുന്ന ചില വിരുതന്‍മാര്‍ "അഭിനന്ദനങ്ങള്‍" എന്ന് തുരുതുരാ കമെന്‍റിട്ടു.
അന്നാണ് അയാള്‍ തന്‍റെ ബുദ്ധിജീവി സഞ്ചി തുറന്ന് തന്‍റെ കവിതകളെല്ലാം തീപെട്ടിക്കൊള്ളിക്ക് തിന്നാന്‍ കൊടുത്ത്,
തന്‍റെ ബ്ലോഗ്‌ ഡിലീറ്റ് ചെയ്ത് പാസ്സ്‌വേര്‍ഡ്‌ ഗൂഗിളിന്‍റെ ചവറ്റു കൊട്ടയിലെറിഞ്ഞത്.

എന്നിട്ടയാള്‍ കവി അയ്യപ്പനെ വായിച്ചു തെരുവിലേക്കിറങ്ങി.

പിന്നീട്... വഴിവക്കില്‍ അനാഥമായി ചേതനയറ്റു കിടന്ന അയാളുടെ അകാശത്തേക്കുയര്‍ന്ന മിഴികള്‍ നോക്കി വഴിയാത്രക്കാര്‍ ലൈവ് കമന്‍റിട്ടു.
"എന്നാലും... എങ്ങിനെ കഴിയേണ്ട ആളായിരുന്നു!....."

88 comments:

 1. അതെയതെ. അതാണല്ലോ പൊതുജനം :)

  ReplyDelete
 2. എന്നാലും... എങ്ങിനെ കഴിയേണ്ട ആളായിരുന്നു!....

  കൊള്ളാട്ടോ

  ReplyDelete
 3. ഇത് ആര്‍ക്കൊക്കെയോ ഇട്ടു കൊട്ടിയതാണല്ലോ സാഹിബേ..
  പോസ്റ്റു വായിക്കാതെ കമന്റ് ഇടുന്ന 'സഹൃദയരുടെ'അംഗീകാരത്തെ അണ്ണാക്ക് തൊടാതെ വിഴുങ്ങി സ്വയം പൊങ്ങി നടക്കുന്ന ബ്ലോഗര്‍മാര്‍ ഇതൊന്നു വായിക്കുന്നത് നല്ലതാണ്.
  എന്നാല്‍ എന്റെയും വക കിടക്കട്ടെ
  "അഭിനന്ദങ്ങള്‍"

  ReplyDelete
 4. എല്ലാ ബ്ലോഗേര്‍സും വായിക്കണം ഈ പോസ്റ്റ്‌ ...!!

  ReplyDelete
 5. പരീക്ഷണങ്ങള്‍ മുടങ്ങാതെ പോന്നോട്ടെ.. ഒരു ലൈവ് കമന്റ്‌ എന്റെ വഹയും..

  ReplyDelete
 6. സലാംക്ക, ഇത് രസിച്ചു എന്ന് പറയാതെ വയ്യ. വായിക്കാതെ കമന്റിടുന്നവര്‍, ഇതൊന്നു വായിച്ചു കംമെന്റിയെങ്കില്‍ എന്നാശിക്കുന്നു.
  കമെന്റു മൂലം ബ്ലോഗു തന്നെ പൂട്ടിയ പാവം ബ്ലോഗര്‍..

  ReplyDelete
 7. ഒത്തിരി കാര്യങ്ങള്‍ പറയുന്നു ഇതില്‍,
  അനാഥമായി കിടന്ന കവി അയ്യപ്പനെ കുറിച്ച്
  പോസ്റ്റുകള്‍ വായിക്കാതെ ഒരു ചടങ്ങിനു അഭിപ്രായം പറയുന്നവരെ പറ്റി,
  നിരീക്ഷണ സ്വഭാവമുള്ള കഥ.
  നന്നായി സലാം ഭായ്.
  ആശംസകള്‍

  ReplyDelete
 8. This comment has been removed by the author.

  ReplyDelete
 9. അഭിനന്ദനങ്ങള്‍...,, സൂപ്പര്‍ പോസ്റ്റ്..
  ഞാന്‍ വായിക്കാതെ കമന്‍റിട്ടതാ...... എങ്ങിനയുണ്ടെന്‍റെ ഫുദ്ദി...

  ഇത് നന്നായി ഈ മിനിക്കഥ ബൂലോകത്ത് അത്യാവശ്യമായിരുന്നു..... പക്ഷെ കുഴപ്പം എന്താ എന്നറിയോ വായിക്കാതെ കമന്‍റിടുന്നവര്‍ ഇതും വായിക്കാതെയാവും കമന്‍റുക പിന്നെ എന്താ കാര്യം

  ReplyDelete
 10. നന്നായ് സലാംജീ.എന്താണു എഴുതിയിരിക്കുന്നതും ,എന്താണോ വായനക്കാരുമായ് പങ്ക് വെക്കാന്‍ ആഗ്രഹിച്ചതെന്നും നോക്കാതെ ഒപ്പ് വെക്കുന്നവര്‍ക്കൊരു കൊട്ട്.വെറുതെ റോട്ടില്‍ ഒന്നുരണ്ടാളുകള്‍ ഒന്നു വരി നിന്നു നോക്കൂ..പത്ത് മിനിറ്റിനകം അവിടം മുഴുവന്‍ ബ്ലോക്കാകും.ആളുകള്‍ ചുമ്മാ വന്ന് നിങ്ങള്‍ക്ക് പിന്നില്‍ നില്‍ക്കും.
  ആശംസകള്‍.

  ReplyDelete
 11. ഹഹ...പോസ്റ്റ് വായിക്കാതെ കമന്റെഴുതുന്നവര്‍ മരണവീട്ടില്‍ തമാശപറഞ്ഞു ചിരിക്കുന്നവരെപ്പോലെയാണ്..
  “ഞാന്‍ ഇവിടെ എത്തിയിട്ടുണ്ട്..”
  എന്നറിയിക്കാന്‍ ഇങ്ങനെ ഒരു “:)“ കമ്മന്റിടും..അല്ലെങ്കില്‍ ‘നന്നായിട്ടുണ്ട്’,
  അഭിനന്ദനങ്ങള്‍,ആശംസ്കള്‍” അതൊന്നുമല്ലെങ്കില്‍ മുകളില്‍ ആരെങ്കിലും പോസ്റ്റിയ ചെറിയ കമ്മെന്റെടുത്ത് ‘കോപ്പി’ പേസ്റ്റ് ചെയ്യും....എന്താ വായിക്കാന്‍ ഇഷ്ടമല്ലെങ്കില്‍ വായിക്കാതിരുന്നാല്‍ പോരേ..? കമ്മന്റിടാതിരുന്നാല്‍
  പോരെ എന്നു ചോദിക്കേണ്ട..കാരണം ഇവര്‍ക്കു നല്ല കമ്മന്റു കിട്ടണം..ഇതു പോലെ വെറും അഭിനന്ദങ്ങളും കുത്തും കോമ്മയും ഒന്നും പോര.. ‘ വേണമെങ്കില്‍ മതിയെടോ...മലയാള സാഹിത്യം എന്റെ പിന്നാലെ ഓടി
  നടക്കുകയാ..ഇപ്പോള്‍ കമന്റിയാല്‍ നാളെ നിങ്ങള്‍ക്കും അഭിമാനിക്കാം ‘ എന്ന ഭാവത്തോടെ..

  ഈ പോസ്റ്റ് ഇഷ്ടപ്പെട്ടു:)

  ReplyDelete
 12. അപ്പൊ ഇതിനും അഭിനന്ദനങ്ങള്‍ .....
  :-)

  ReplyDelete
 13. വായിച്ചു അഭിപ്രായം പറഞ്ഞ എല്ലാവര്‍ക്കും നന്ദി. ആരെയും വിമര്‍ശിക്കാന്‍ വേണ്ടി എഴുതിയതല്ല. വായിക്കാനും വായിക്കാതിരിക്കാനും കമെന്റാനും കമെന്റാതിരിക്കാനും ഒക്കെ നമുക്ക് സ്വാതന്ത്ര്യം ഉണ്ട്. വേണം താനും.

  Take no offence those who are glad to comment without reading.

  ReplyDelete
 14. ഉള്ളില്‍ തട്ടാത്ത വാഴ്ത്തു പാട്ടുകള്‍ക്ക്
  ഒരു തൊഴി
  താങ്കളെങ്കിലും അത് പറഞ്ഞല്ലോ

  ReplyDelete
 15. എനിയ്ക്കിത് ഒരുപാടിഷ്ടപ്പെട്ടു.

  ReplyDelete
 16. കൊള്ളാട്ടോ

  ReplyDelete
 17. This comment has been removed by the author.

  ReplyDelete
 18. വായിച്ചു നോക്കിയിട്ടാണിത് എഴുതുന്നത്‌.....ഇങ്ങനെയും ചില വിരുതന്മാര്‍ ഉണ്ട്...സത്യം പറഞ്ഞതിന് ഒരു ഉഗ്രന്‍ കയ്യടി....നന്നായി.......

  ReplyDelete
 19. @Anonymous
  "aatmakathayaano"

  ആത്മകഥാംശമില്ലാത്ത എഴുത്തിനു ആത്മാവുണ്ടാവില്ല.

  ReplyDelete
 20. INI NHANILLA COMMENT EZHUDAAN.

  ReplyDelete
 21. ഉള്ളുരുകി പോസ്റ്റ്‌ ഇട്ടാലും അത് മറ്റുള്ളവരുടെ മനസ്സില്‍ തട്ടിയെങ്കില്‍ 'അഭിനന്ദനങ്ങള്‍' പറയില്ലേ. അയാളുടെ വ്യഥകള്‍ പറഞ്ഞു വിഷമിക്കുകയാണ് എന്ന് ആരെങ്കിലും മനസ്സിലാക്കണം എന്ന് ഉണ്ടോ.ബ്ലോഗില്‍ കൂടി അയാള്‍ക്ക് കിട്ടുന്ന ആശ്വാസം എന്താണ്. തന്റെ ദുഖങ്ങള്‍ക്ക്‌ താല്‍ക്കാലിക ആശ്വാസം പോലും കിട്ടില്ല. വെറുതെ ദുഃഖങ്ങള്‍ മറ്റുള്ളവരുമായി പങ്കു വയ്ക്കാം എന്നോ.
  വായിച്ചു കരച്ചില്‍ വന്നു എന്നൊക്കെ എപ്പൊഴും എഴുതാറുണ്ടല്ലോ. ആര്‍ക്കെങ്കിലും ശരിക്ക് കരച്ചില്‍ വരാറുണ്ടോ . തീരെ ചുരുക്കം പോസ്റ്റുകള്‍ മനസ്സില്‍ വേദന ഉണ്ടാക്കിയേക്കും.
  വായിച്ചു നോക്കാതെ കമന്റ്‌ ഇടണം എന്നല്ല ഉദ്ദേശിച്ചത് , നല്ല വാക്കുകള്‍ കേള്‍ക്കാന്‍ സുഖമുന്ടെങ്കില്‍ നല്ലതല്ലേ .എങ്കിലും എന്റെ പോസ്റ്റ്‌ 'വായിച്ചില്ലല്ലോ' എന്നുള്ള വിഷമം കാണില്ല .
  പോസ്റ്റിന്റെ ഉദ്ദേശ ശുദ്ധി മനസ്സിലാക്കുന്നു .
  ഈ പോസ്റ്റും ഇഷ്ടമായി .
  ( ഇത് വായിച്ചിട്ട് തന്നെ കമന്റിയത് )

  ReplyDelete
 22. ഈ ആക്ഷേപ ഹാസ്യം കുറിക്കു കൊള്ളും. പക്ഷെ ഹംസ പറഞ്ഞ പോലെ അവര്‍ ഈ പോസ്റ്റും വായിക്കാതെ കമെന്റി അടുത്ത സ്വീകരണ സ്ഥലത്തേക്ക് ഓടില്ലേ.

  ReplyDelete
 23. അയാള്‍ക്ക് ബ്ളോഗിലും ആശ്വാസം കണ്ടെത്താനായില്ല അല്ലെ? മിനിക്കഥ കൊള്ളേണ്ടവര്‍ക്കു തന്നെ കൊളളട്ടെ!

  ReplyDelete
 24. കൊള്ളാം,അഭിനന്ദനങ്ങള്‍...

  (സോറി...പോസ്റ്റ് വായിച്ചിട്ടു തന്നെയാണു കമന്റിട്ടത്)

  ReplyDelete
 25. @sreee
  വായിക്കാതെ പോസ്റ്റിനു കമന്റിടുന്ന ആളല്ല sreee എന്ന് എനിക്കറിയാം. വായിച്ചു കമെന്റെഴുതുന്നവരുടെ കൂട്ടത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന പേരുകളിലോന്നാണ് sreee യുടെതെന്നു sreee യുടെ കമെന്റുകള്‍ വായിക്കുന്ന എല്ലാവര്‍ക്കും അറിയുന്നതാണ്. വായിക്കാതെ എഴുതുന്നവരോട് പോലും സഹിഷ്ണുത കാണിക്കുന്ന നന്മയുള്ളൊരു മനസ്സില്‍ നിന്നാണ് sreee യുടെ ഈ കമെന്റ് പോലും.

  sreee ഇവിടെ പറഞ്ഞ അഭിപ്രായങ്ങളെ ഞാന്‍ നിരാകരിക്കുന്നില്ല. കാരണം ആ നിലക്ക് എനിക്ക് അതിനോട് യാതൊരു വിയോജിപ്പുമില്ല.

  ReplyDelete
 26. ഈ പോസ്റ്നും ഉണ്ടാകോ വായിക്കാതെ കമന്റ്‌ ഇടുന്ന ആരെങ്കിലും ,

  ബ്ലോഗില്‍ മാത്രമല്ല , പലയിടത്തും ഇങ്ങനെ നടക്കുന്നു,

  കഥ അറിയാതെ ആട്ടം ആടുന്നത് പോലെ, വിഷയത്തിന്റെ പൊരുള്‍ ഉള്‍കൊള്ളാതെ പ്രാസംഗിക്കുന്നത് പോലെ ,

  ReplyDelete
 27. @@
  കണ്ണൂരാന്‍റെ പോസ്റ്റുകള്‍ അദ്ധ്വാനമില്ലാതെ എഴുതുന്നവയാണ്. പക്ഷെ, കഷ്ട്ടപ്പെട്ട് എഴുതുന്ന കഥകള്‍ക്കും ലേഖനങ്ങള്‍ക്കും കവിതകള്‍ക്കും കീഴില്‍ കുത്ത് കൊണ്ടും കോമ കൊണ്ടും സ്മൈലി കൊണ്ടും പ്രതികരിക്കുന്ന രീതി കണ്ടു സങ്കടം തോന്നിയിട്ട്ടുണ്ട്. അത്തരം കുത്തുകളിടുന്നവര്‍ക്ക് നാല് വാക്കുകള്‍ പറഞ്ഞു എഴുതിയ ആളോട് സംവേദിച്ചുകൂടെ എന്നും തോന്നിയിട്ടുണ്ട്.

  സലാംക്കാ, ഇവരേക്കാള്‍ ഭേദമല്ലേ വായിക്കാതെ കമന്ടുന്നവര്‍!

  **

  ReplyDelete
 28. ആരെല്ലാം കമന്റ് എഴുതി, എത്ര കമന്റ് വന്നു എന്നതിലുപരി, ആത്മാര്‍ത്ഥമായ കമന്റുകള്‍ ഉണ്ടോ എന്നതാണു പ്രധാനം, എന്നെനിക്കു തോന്നുന്നു.
  വിമര്‍ശനാത്മകമായിട്ടു കമന്റെഴുതിയാല്‍, എഴുത്തുകാരനു പുരോഗതിയുണ്ടാക്കാം.
  വായിക്കാതെ കമന്റെഴുതുന്നതിലും ഭേദം,കുശലം ചോദിച്ചു കൊല്ലുന്നതല്ലേ?
  ചിലരുടെ സ്മൈലി( :) )കാണുമ്പോള്‍ കരച്ചില്‍ വന്നു പോകും.

  ReplyDelete
 29. @കണ്ണൂരാന്‍ / K@nnooraan

  ഒന്ന്, കണ്ണൂരാന്‍റെ വിലയേറിയ കമ്മന്‍റ് ഇവിടെ വന്നതില്‍ സംതൃപ്തിയുണ്ട്.

  രണ്ട്, വേറിട്ട valid ആയ ഒരു പോയിന്‍റ് പതിവുപോലെ കണ്ണൂരാന്‍റെ ഈ കമന്റിലും ഉണ്ട് എന്നത് തന്നെ. തീര്‍ച്ചയായും പറഞ്ഞതിനോട് വിയോചിക്കാന്‍ കഴിയില്ല. വായിച്ചതിനും കമന്‍റ് ചെയ്തതിനും നന്ദി.

  ReplyDelete
 30. ജീവിച്ചിരിക്കുമ്പോള്‍ അയ്യേ അയ്യപ്പന്‍
  മരിച്ചു കഴിഞ്ഞപ്പോള്‍ അയ്യയ്യോ അയ്യപ്പന്‍!

  ReplyDelete
 31. @ ശ്രീ
  @ ഒറ്റയാന്‍
  @ഇസ്മായില്‍ കുറുമ്പടി (തണല്‍)
  @jazmikkutty
  @Jishad Cronic
  @faisu madeena
  @ബഷീര്‍ Vallikkunnu
  @elayoden
  @ചെറുവാടി
  @ഹംസ
  @മുല്ല
  @Muneer N.P
  @Anonymous
  @MT Manaf
  @കുസുമം ആര്‍ പുന്നപ്ര
  @Naushu
  @മഞ്ഞുതുള്ളി
  @sreee
  @Akbar
  @കളിക്കൂട്ടുകാരി
  @റിയാസ് (മിഴിനീര്‍ത്തുള്ളി)
  @ അനീസ
  @കണ്ണൂരാന്‍ / K@nnooraan
  @appachanozhakkal
  @ഉസ്മാന്‍ ഇരിങ്ങാട്ടിരി

  വ്യതസ്തവും വിവിധങ്ങളുമായ ഓരോ കമ്മന്റിനും നന്ദി.

  ReplyDelete
 32. @ഉസ്മാന്‍ ഇരിങ്ങാട്ടിരി
  താങ്കളുടെ കഥകളും, കുറുമൊഴികളും ഏറെ ഇഷ്ടപ്പെടുന്ന എന്‍റെ ഈ പേജില്‍ വന്നതിനും വായിച്ചതിനും മനോഹരമായി രണ്ട് വരി കുറിച്ചതിനും നന്ദി.

  ReplyDelete
 33. സുഹൃത്തേ, നന്നായി.
  കഥ 1:
  ചിത്രപ്രദര്‍ശനം. മത്സരം കഴിഞ്ഞ് അവാര്‍ഡ് കിട്ടിയത് മൂലയ്ക്ക് ചാരി വച്ച ഒരു ഉത്തരാ‍ധുനിക?ചിത്രത്തിന്. ചിത്രകാരന്‍ തലയില്‍ കൈ വച്ച്...” അയ്യോ അത് ചിത്രമല്ല, എന്റെ കൈ തട്ടി പെയിന്റ് മറിഞ്ഞ് വീണതാ”
  കഥ 2:
  നോര്‍ത്തിലൊക്കെ ഒരു കവിസദസ്സ് ഉണ്ടല്ലോ! കവി തന്റെ കവിത വായിക്കും, ചുറ്റുമുള്ളവര്‍ കോറസ്സായി വാഹ്, അരെ വാഹ്...വാഹ്, വാഹ് എന്ന് പറയും. ഇടയ്ക്ക് കവിയുടെ ഗളേ മേ ഖിച് ഖിച്. കവി തൊണ്ട ശരിയാക്കി..ഘ്. ര്‍ .ങ് ഘ് ഘ്.. ചുറ്റും ഇരുന്നവര്‍ പൂര്‍വാധികം ഭംഗിയായി “ വാഹ് അരേ വാഹ് വാഹ്”...

  പോപ്പുലര്‍ ആയാലുള്ള ഒരു കുഴപ്പമേ!!!

  ReplyDelete
 34. സലാം ..നല്ല വിമര്‍ശനം ..ഈയടുത്ത കാലത്ത് ജോലിനഷ്ടപ്പെട്ടതിനെ കുറിച്ച് ഒരു കഥ എഴുതിയത് അനില്‍ ആണെന്നാണ് ഓര്മ .അതില്‍ അഭിനന്ദനം എന്നെഴുതിയ ആളുകളെ കണ്ടു പിടിച്ചാല്‍ ഈ പോസ്റ്റിന്റെ ഗുട്ടന്‍സ് പിടികിട്ടും

  ReplyDelete
 35. ഒരു കഥയായെങ്കിലും ഈ സത്യം അവതരിപ്പിക്കാന്‍ കഴിഞ്ഞതില്‍ താങ്കളെ അഭിനന്ദിക്കാതിരിക്കാന്‍ വയ്യ..!

  ReplyDelete
 36. ശരിയാ...മരിച്ചു കഴിയുമ്പോഴാ ആളുകള്‍ അംഗീകരിക്കാന്‍ തുടങ്ങുന്നത്....കവി അയ്യപ്പന്‍റെ കാര്യത്തില്‍ മാത്രമല്ല, ഈയിടെ അന്തരിച്ച ലീഡര്‍ കരുണാകരന്റെ കാര്യത്തിലും സംഭവിച്ചത് അത് തന്നെ....
  ചിന്തിപ്പിക്കുന്ന, ചെറിയ പോസ്റ്റ്‌.... "അഭിനന്ദനങ്ങള്‍"......

  ReplyDelete
 37. [എന്നാലും ഞാനീ പോസ്റ്റ് വായിച്ചൂന്ന് അറീക്കണ്ടേ? കമന്റ് കോപി പേസ്റ്റ് ചെയ്യാനും വയ്യല്ലോ ദൈവമേ!!]

  ======
  ബ്ലോഗില്‍ ആരൊക്കെ വന്നുപോയീന്ന് മനസ്സിലാക്കാന്‍ (100% പറ്റുമോ എന്ന് സംശയമുണ്ട്) ഇന്ന് സംവിധാനമുണ്ട്. നന്നായി എഴുതിയെന്ന് എഴുതിയാള്‍ക്ക് തോന്നുന്ന സൃഷ്ടിക്ക് താനുദ്ദേശിച്ചവരില്‍ നിന്നും നല്ല അഭിപ്രായങ്ങള്‍ (നല്ലത് : വിമര്‍ശനാത്മകവും ഉള്‍പ്പെടും) പ്രതീക്ഷിക്കുകയും അത് കിട്ടാതെ വരികയും ചെയ്യുന്നത് എഴുത്തുകാരെ ഒന്ന് മൂഡോഫാക്കിക്കളയും.

  കോപി പേസ്റ്റ് കമന്റ് സഹിക്കാം, ജോലി പോയതിന്ന് അഭിനന്ദനങ്ങള്‍ എന്നതിനെ എന്ത് പറയാനാ?

  ചില അവസരങ്ങളിലെ സ്മൈലികള്‍, അതിടുന്നയാളിന്റെ അടവ് നയമല്ലെ? എഴുതിയ ആളിന് ആ മറുപടി മനസ്സിലാവാന്‍ വഴിയുണ്ട്. ഉദാഹരണത്തിന്ന് ചില കാര്‍ട്ടൂണുകള്‍ക്കിടാറുള്ളത് തന്നെ.

  പോസ്റ്റ് നന്നായി, ചിരിയിലൂടെ ചിന്ത, അതോ തിരിച്ചോ???
  ==========

  ReplyDelete
 38. അനോണി മാഷെ ഒതുക്കിക്കളഞ്ഞല്ലെ..!
  അഭിനന്ദനങ്ങള്‍...
  (എല്ലാറ്റിനും കൂടി).

  ReplyDelete
 39. സത്യം പറയാലോ...
  ഞാന്‍ ചില പോസ്റ്റുകളില്‍ സ്മൈലിയിട്ട് പോകാറുണ്ട്,,
  അധികവും കവിതയുടെ,,
  ഒന്നാമത്‌ കവിതകള്‍ ചൊല്ലുന്നതും ചൊല്ലിക്കേല്ക്കുന്നതും ഇഷ്ടമുള്ള എനിക്ക് കവിതയുടെ അര്‍ഥം ഗ്രഹിക്കാന്‍ പലപ്പോഴും കഴിയാറില്ല,
  അപ്പോള്‍ ഞാനൊന്ന് സ്മൈലും.

  രണ്ടാമത്‌ ചില പോസ്റ്റുകള്‍ വായിച്ചാല്‍ അഭിപ്രായങ്ങളോന്നും വരില്ല,
  അപ്പോള്‍ വന്നിരുന്നു ,വായിച്ചിരുന്നു ,
  എന്നൊക്കെ അറിയിക്കാനും ഒന്ന് സ്മൈലും,,
  എന്നെയാണോ ഉദ്ദേശിച്ചത്??!!

  ReplyDelete
 40. ഞാന്‍ ഇത് വായിച്ചപ്പോള്‍ ഒരൊറ്റ കമന്റ്‌ ഇല്ലായിരുന്നു. അപ്പോഴേക്കും ഇച്ചിരി ബിസി ആയി.
  കമന്റാന്‍ വന്നപ്പോളോ ......എന്തായാലും കലക്കി. ഇനിയിപ്പോള്‍ ഒരു സംശയമേ ഉള്ളൂ.......
  ഏതെങ്കിലും ബ്ലോഗ്‌ വായിച്ചു നന്നായി എന്നൊരു കമ്മന്റ് ഇട്ടിട്ടും പോരാന്‍ പറ്റില്ലേ ...ഞാനും ചോദിക്കണം എന്ന് കരുതിയതാ..':)' ഈ ഒരു കമ്മന്റിനു എന്താ അര്‍ഥം...?

  ReplyDelete
 41. ബൂലോകത്തില്‍ അധികം കണ്ടിട്ടുള്ള ഇത്തരം ആശംസകള്‍ക്കും അഭിനന്ദനങ്ങള്‍ക്കും ഡെഡിക്കേറ്റ് ചെയ്തിരിക്കുന്നു ......

  പിന്നെ മരിക്കുന്നത് വരെ ഈ മഹാന്മാര്‍ ചെയ്ത മഹത് കാര്യമൊന്നും എവിടേം കേള്‍ക്കാറില്ലല്ലോന്ന് പല മരണങ്ങളും ഓര്‍മ്മിപ്പിക്കുന്നു .

  ReplyDelete
 42. ഹഹ്ഹ ഒരു കമന്റ് ...വഴിയിലേക്ക്..

  ReplyDelete
 43. ബഹുജനം പലവിധം.
  വായിക്കാതെ കമന്റിടുന്നത് മാത്രമല്ല അങ്ങിനെ സംഭവിക്കുന്നത് എന്നാണു തോന്നുന്നത്. വായിക്കാതെ കമന്ടുന്നവര്‍ ഏറെ ഉണ്ട് എന്നത്‌ സത്യം. എക്സ് പ്രവാസിനി പറഞ്ഞത്‌ പോലെ സംഭാവിക്കാറും ഉണ്ട്. പിന്നെ സ്ഥിരമായി ഫോട്ടോ ബ്ലോഗുകളില്‍ കമന്ടുന്നവരും എന്താണ് ചെയ്യുക എന്നതും പ്രശ്നമാണെ. ഫോട്ടോ ബ്ലോഗുകള്‍ കാണുന്നത് ചിത്രങ്ങള്‍ ഇഷ്ടപ്പെടുന്നവരാനെന്കിലും വാക്കുകള്‍ ഇല്ലാതെ വരില്ലേ.
  എന്ന് വെച്ച് പോസ്റ്റുകള്‍ വായിക്കാതെ കമന്റണം എന്നല്ല പറഞ്ഞത്‌ കേട്ടോ. വായിക്കാത്താവരുടെ കമന്റുകളുടെ കൂട്ടത്തില്‍ ഇത്തരം ചിലതും ഉണ്ടെന്നു പറഞ്ഞതാണ്.
  ഇത്തരം ഓര്‍മ്മപ്പെടുത്തലുകളുടെ ബ്ലോഗുകള്‍ ഇടയ്ക്കിടയ്ക്ക് പലരും ഇവിടെ ഓര്‍മ്മിപ്പിച്ചു കൊണ്ടിരിക്കുന്നത് വേണ്ടത്‌ തന്നെയാണ്.

  ReplyDelete
 44. ഹഹ് കലക്കി. ആദ്യമായാണ് ഇവിടെ. വന്നപ്പോൾ കണ്ടത് ഒരുഗ്രൻ ചെറുകഥ. ചിരിപ്പിച്ചു. ചിന്തിപ്പിച്ചു. ഇതിനു അഭിനന്ദൻസ് എഴുതിയാൽ പ്രശ്നമാവുമൊ? അല്ലെങ്കിൽ വേണ്ട, ആശംസകൾ ഇരിക്കട്ടെ. ഹഹ!!

  ReplyDelete
 45. എന്നും ഒരുപണതൂക്കം പിന്നിലാണ് ഞാന്‍ എവിടെയും എത്താറുപതിവ് , ഇവിടെയും പതിവ് തെറ്റിയില്ല , ഈ തരികിട കമ്മന്റന്മാര്‍ക്കുള്ള കൊട്ട് ഒരൊന്നൊന്നര കൊട്ടായി..ഇനിയും വരട്ടെ ഇത്തരം കോട്ടുകള്‍ വരിവരിയായി ...

  ReplyDelete
 46. ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്തു. കൊള്ളേണ്ടവര്‍ക്കെല്ലാം കൊള്ളുകയും ചെയ്തു കാണും...അതിനവര്‍ ഇത് വായിച്ചിട്ട് വേണ്ടേ...ഹീ..ഹീ..
  പോസ്റ്റു വായിക്കാതെ കമ്മന്റ്റാന്നു വെച്ചാല്‍...നല്ല കഥ..!

  ReplyDelete
 47. ബൂലോകത്ത്‌ പറയാനാശിച്ച കഥ...........
  കഥ വായിക്കാതെ കമന്റ്‌ വായിച്ച് മറുപടി പറയുന്നവര്‍ ഉണ്ട്.....
  ഭാവുകങ്ങള്‍ .........

  ReplyDelete
 48. പോണ പോക്കിന് മേലോട്ട് നോക്കി നടക്കുന്ന ചില മനോരാജ്യക്കാര്‍ക്കും , പേരിനു കമന്റിടുന്ന എല്ലാ പഹയന്മാര്‍ക്കുമായി ... ഇത് ഡെഡിക്കേറ്റ് ചെയ്യുന്നു......... ആശംസകള്‍

  ReplyDelete
 49. വായിച്ചാലും വായിച്ചില്ലെങ്കിലും വളരും വായിക്കാതെ വളര്‍ന്നാല്‍ വളയും വായിച്ചു വളര്‍ന്നാല്‍ വിളയും

  കുഞ്ഞുണ്ണിക്കവിത

  Salam Ji, A Well-timed Critique

  ReplyDelete
 50. ഇതു വായിക്കാതെ ഒരു സ്മൈലി കൊടുത്ത് പോകാമെന്ന് വിചാരിച്ചാൽ.. അതിനും സമ്മതിക്കില്ലല്ലോ... ഞാൻ അധിക പോസ്റ്റും വായിക്കും പക്ഷെ കമന്റിടാറില്ല...( വായിക്കാതെ കമന്റിടാറുണ്ട് ചിത്രത്തിന് !!!) പോസ്റ്റു വായിക്കാത്തവരും ഇതൊന്നു വായിച്ചെങ്കിൽ ബൂലോഗത്തുള്ളവർ മാത്രമല്ല ഭൂലോകത്തുള്ളവരും വായിക്കണം ഇത്.. ഈ പോസ്റ്റിട്ടയാൾ എങ്ങിനെ കഴിയേണ്ട ആളായിരുന്നു... കണ്ടില്ലെ ഇങ്ങനെയുള്ള പോസ്റ്റിടാൻ വരെ അവസരം ഉണ്ടാക്കി കൊടുത്തത് നമ്മൾ വായനക്കാരല്ലെ!! ചിന്തിക്കാനും ചിരിക്കാനുമുണ്ട് ഈ പോസ്റ്റിൽ... ആശംസകൾ ഈ (കുരുട്ട്) ബുദ്ധിക്ക്..

  ReplyDelete
 51. സൂര്യകൃഷ്ണമൂര്‍ത്തിയുടെ 'മുറിവുകളി'ല്‍ അദ്ദേഹം തന്‍റെ ഒരു അനുഭവം ഇങ്ങനെ പറയുന്നുണ്ട്: "വിഖ്യാത ഗായകന്‍ മുഹമ്മദ്‌ റഫിയുടെ ജന്‍മദിനം തിരുവനന്തപുരത്തെ ഒരു സംഘടന ആഘോഷിച്ചു. സദസ്സില്‍ ഞാനും ഉണ്ടായിരുന്നു. പരിപാടിയുടെ അവതാരകന്‍ പറഞ്ഞുതുടങ്ങിയത് ഇങ്ങനെ: 'മഹാനായ മുഹമ്മദ്‌ റഫിയുടെ ജന്മദിനമാണ്, ഇന്ന്. ഒരു കാലത്ത് ഭാരതത്തിന്‍റെ കലാ കായിക രംഗങ്ങളില്‍ തിളങ്ങി നിന്നിരുന്ന വ്യക്തിപ്രഭാവമായിരുന്നു, റഫി'. ഞാനുടനെ അവിടെനിന്നും ഇറങ്ങിപ്പോയി". ധാരണയും, ആത്മാര്ഥതയുമില്ലാതെ പ്രസംഗിക്കുകയും കമ്മെന്റ് ചെയ്യുകയും ചെയ്യുന്നതിലെ അപകടവും, വഷളത്തവും വലുതാണ്‌.

  'ബൂലോഗ'ത്തെ നല്ലതല്ലാത്തൊരു പ്രവണതയെയും, ഭൂലോകത്തെ മനുഷ്യരുടെ 'mass psychology' യെയും വായിപ്പിക്കുകയും, (കമന്റ്) എഴുതിപ്പിക്കുകയും ചെയ്യുന്ന ശൈലിയില്‍ വിലയിരിത്തിയിരിക്കുന്നു സലാം മാഷ്‌. കഥയിലെ നായകന്‍ അയ്യപ്പനെ വായിച്ച് തെരുവിലിറങ്ങി കവിയെപ്പോലെത്തന്നെ കഥാവശേഷനാകുന്ന യാദൃച്ഛികത സുന്ദരമായൊരു ഭാവനയാണ്. കമെന്റുകളില്‍ നിന്നും മൃതദേഹത്തിനു പോലും രക്ഷപ്പെടുവാനാവാത്ത അവസരത്തില്‍ സാക്ഷാല്‍ അയ്യപ്പന്‍ തിരിച്ചു വന്നാല്‍ 'എനിക്കിനി വയ്യപ്പ!' എന്ന് പറയുമായിരിക്കും!

  കൃതി വായിക്കാതെ കമ്മെന്റ് എഴുതന്നവരെക്കുറിച്ചാണോ, അതോ, ജീവിച്ചിരിക്കുമ്പോള്‍ സ്വാസ്ഥ്യം നല്‍കാത്തവര്‍ തന്നെ മരണപ്പെട്ടുകഴിഞ്ഞാല്‍ മരിച്ചവന്റെ അപദാനങ്ങള്‍ വാഴ്ത്തുന്നതിലെ കാപട്യത്തെയാണോ മാഷ്‌ തുറന്നു കാട്ടിയത് എന്ന സന്ദേഹമുണ്ട്. വ്യാഖാനത്തിന്റെ അനന്ത സാധ്യത ലക്ഷണമൊത്തൊരു രചനയുടെ സവിശേഷതയാണ്.

  അഭിനന്ദനങ്ങള്‍ സലാം മാഷ്‌.

  ReplyDelete
 52. കൊള്ളാം ചില കൊള്ളാം മാഷെ എന്നെയുതുന്ന വളരെ നന്നായി എയുതി എന്ന് പറയുന്ന നായയുടെ കഷ്ട്ടം കണ്ടാലും കല്‍ക്കണ്ടം ആണെന് പറയുന്ന ബൂലോഗത്തെ ചില ബുദ്ദി ജീവികള്‍ക്ക് ഒരു കോട്ട മണ്ടക്ക് കൊടുത്തു

  ReplyDelete
 53. This comment has been removed by the author.

  ReplyDelete
 54. ഒരു മാസം കഴിഞ്ഞതെ ഒള്ളൂ ഞാന്‍ ഈ ബ്ലോഗുലകത്തില്‍..{ ഈ വാക്ക് ഇവിടെ നിന്നും പഠിച്ചതാണ്‌ } ഇതിനോടകം ധാരാളം കുറിപ്പുകള്‍ വായിച്ചു. കഥയും, കവിതയും, നര്‍മ്മവും അനുഭവവും, ലേഖനങ്ങളും, ആക്ഷേപ ഹാസ്യവും ഒക്കെയായി വിവിധ തരത്തിലും സൃഷ്ടികള്‍....
  ഇവയെല്ലാം, എന്നോട് സംവദിക്കുന്ന തലത്തില്‍ നിന്ന് എനിക്ക് സാദ്ധ്യമാകുന്ന അളവില്‍ ഒരു മറുവാക്ക് ഞാന്‍ അവിടങ്ങളില്‍ കുറിക്കാറുണ്ട്. {അത് ആ എഴുത്തിനോട് എത്രത്തോളം നീതി പുലര്‍ത്തുന്നുവെന്നതില്‍ അല്പം സംശയത്തോടെ ആണെങ്കിലും... ചെയ്യാറുണ്ട് എന്ന് സാരം }
  ചിലയിടങ്ങളില്‍ നിന്നും ഒന്നും കുറിക്കാതെ ഇറങ്ങാറുമുണ്ട്. അതിനൊരു കാരണം എന്നിലെ വായനക്കാരന്‍റെ വിജയമോ പരാജയമോ ആകാം. എന്നാല്‍ അതൊരിക്കലും വായിക്കപ്പെട്ട സൃഷ്ടിയുടെ പരാജയമല്ലാ എന്നെനിക്ക് നിശചയം ഉണ്ട്.

  പിന്നെ, ഇവിടെ ചര്‍ച്ച ചെയ്യപ്പെട്ട മറ്റു കാര്യങ്ങളില്‍, നമുക്ക് ആഗ്രഹിക്കാം. ലഭ്യമാകുന്ന ഘട്ടത്തില്‍ സന്തോഷിക്കാം. അല്ലാത്ത പക്ഷം, നമുക്ക് പ്രതീക്ഷയോടെ കാത്തിരിക്കാം.. ഒട്ടും നിരാശ വേണ്ടെന്ന് എന്‍റെ മതം.

  ReplyDelete
 55. വീട് അടച്ചിട്ടിരിക്കുകയാണോ തുറന്നിട്ടിരിക്കുകയാണോ എന്ന് പത്ര വിതരണക്കാരന്‍ നോക്കാറില്ല . സൈക്കിളില്‍ നിന്നും ഇറങ്ങാതെ ഉമ്മറത്തേക്ക് പത്രം വലിച്ചെറിഞ്ഞാല്‍ അയാളുടെ ജോലി തീര്‍ന്നു . അത് തന്നെ പലപ്പോഴും ബ്ലോഗിലും സംഭവിക്കുന്നു . സത്യം ഉറക്കെ വിളിച്ചുപറയുന്നവരെ ഇഷ്ടപ്പെടാത്ത ലോകത്തിലാണ് നാം . താങ്കള്‍ ഒറ്റപ്പെടാതിരിക്കട്ടെ എന്നാശംസിക്കുന്നു .

  ReplyDelete
 56. സറ്റയർ എന്നു പറഞ്ഞാൽ ഇങ്ങനെയിരിക്കണം.

  നീയറിയുന്നോ വായനക്കാരാ നീരുമെന്നുള്ളിലെ നൊമ്പരം.എന്ന് പണ്ട് അയ്യപ്പപ്പണിക്കർ കവിതയിൽ എഴുതിയ പോലെ

  ReplyDelete
 57. @ To all of you.

  തീര്‍ച്ചയായും, വായിക്കാതെ കമന്റിടുന്നവരെ കൊട്ടാന്‍ വേണ്ടി എഴുതിയതല്ല ഈ പോസ്റ്റ്‌.

  ഈ തിരക്ക് പിടിച്ച കാലത്ത് നീണ്ടു കിടക്കുന്ന പോസ്റ്റുകള്‍ മോണിട്ടറില്‍ കണ്ണിനു സ്ട്രയിന്‍ കൊടുത്ത് മുഴുവന്‍ വായിക്കണം കമന്റിടുന്നതിനു മുന്‍പ് എന്ന് ശഠിക്കാന്‍ മാത്രം ഹൃദയകാഠിന്യം എനിക്കില്ല. അത് വായിക്കുന്നയാളുടെ സ്വാതന്ത്ര്യമാണ്. ഈ പോസ്റ്റിട്ടത് കൊണ്ട് ആര്‍ക്കും എന്നോട് പരിഭവമില്ലെന്നത് തന്നെ അതിന്റെ ഏറ്റവും വലിയ തെളിവാണ്. എല്ലാവരും അത് എന്ജോയ്‌ ചെയ്തു. വായനക്കാരും ഫോളോവേഴ്സും മുന്‍പില്ലാത്ത വിധം കൂടി. ഇതില്‍ നിന്നൊക്കെ ആരും ഇത് ഒരു കൊട്ടായി കാണുന്നില്ലെന്ന് സുവ്യക്തമാണ്. അല്ലെങ്കിലും കൊട്ടാന്‍ എനിക്കെന്താണഹര്‍ത? എപ്പോഴും ഒരേ Concentrationനില്‍ വായിച്ചു കമന്റിടാന്‍ എനിക്ക് കഴിയാറുണ്ട് എന്ന് പറയാന്‍ എനിക്ക് കഴിയുമോ?

  ഇനി ആദ്യം പറഞ്ഞത് പൂര്‍ത്തിയാക്കി നിര്‍ത്താം. പോസ്റ്റ്‌ വായിക്കാതെ കമന്റിടുന്നവരെ കൊട്ടാന്‍ വേണ്ടി എഴുതിയതല്ല ഇത്. നര്‍മവും ഉദ്ദേശിച്ചിരുന്നില്ല. ജീവിതത്തില്‍ ഇനിയെന്ത്
  എന്ന ചോദ്യത്തിന് ഉത്തരമില്ലെന്നു തോന്നിയ ഒരാള്‍ അത് തന്റെ സഹജീവികളോട് പങ്കു വെയ്ക്കാന്‍ ശ്രമിക്കുമ്പോള്‍ അവര്‍ അവരുടെ ബദ്ധപ്പാടുകളില്‍ ആബ്സെന്‍റ് മൈന്ടെഡ് ആയി പ്രതികരിക്കുമ്പോള്‍ അയാള്‍ സ്വയം ഒരു അനാഥത്വം ഏറ്റെടുക്കുന്നതിനെ ഓര്‍ത്ത് എഴുതിയതാണ്. അതില്‍ ഒരു Metaphor ആയി ഈ ബ്ലോഗ്ഗിങ്ങും അനുബന്ധകാര്യങ്ങളും തന്നെ ഉപയോഗിക്കാം എന്ന് കരുതി. അത് ഇങ്ങിനെയൊക്കെയായി.

  ഇത്ര മാത്രമേയുള്ളൂ. ഇതില്‍ ഏറെയുമില്ല, കുറവുമില്ല. അത് ഞാന്‍ വിചാരിച്ചതില്‍ കൂടുതല്‍ എല്ലാവര്‍ക്കും ഇഷ്ടമായി എന്നറിഞ്ഞതില്‍ വലിയ സന്തോഷമുണ്ട്.

  ഇനിയും കമ്മെന്റുകള്‍ എഴുതുക.
  വായിച്ചും......
  :)

  ReplyDelete
 58. @Noushad Kuniyil
  "വ്യാഖാനത്തിന്റെ അനന്ത സാധ്യത ലക്ഷണമൊത്തൊരു രചനയുടെ സവിശേഷതയാണ്."

  ലക്ഷണമൊത്തതാണ് എന്റെ കുറിപ്പ് എന്നൊന്നും പറയാന്‍ കഴിയില്ലെങ്കിലും, നൌഷാദ് ഈ പറഞ്ഞതിന്റെ ബാക്കി ഭാഗത്തോട് ഞാന്‍ യോചിക്കുന്നു. ഫിക്ഷണല്‍ എഴുത്തിന്‍റെ വ്യാഖ്യാന സാധ്യതകള്‍ വായിക്കുന്നവന്റെ മനസ്സിലാണ്. എഴുതിയ ആള്‍ പോലും "ഓഹോ?" എന്ന് നിരൂപകനോട് ആശ്ചര്യം കൊള്ളേണ്ടി വരും ചിലപ്പോള്‍?

  സൂപ്പര്‍ കമന്റെര്‍ ഓഫ് ദി ഇയര്‍ നൌഷാദിന് എന്‍റെ ആദാം. (വണക്കം).

  ReplyDelete
 59. mashu paranjathu oru sathyam..kollaam..

  ReplyDelete
 60. ഹ ഹ ഇത് കൊള്ളാം.....

  ReplyDelete
 61. ആദ്യായിട്ടാ ഇവിടെ വരുന്നെ..........
  ഞാനൊരിക്കലും വാഴിക്കതെ കമന്റെഴുതാറില്ല
  വാഴിച്ചു എന്റെ 'ചെറിയ' ബുദ്ധികൊണ്ടു മനസിലാക്കി മാത്രമെ കമന്റ് പറയാറൊള്ളൂ.
  ഏതായാലും സന്തോഷം!
  എല്ലാ ഭാവുകങ്ങളും നേരുന്നു!

  ReplyDelete
 62. പിന്നെ വേറെയൊരു കാര്യം പറയാന്‍ വിട്ടു
  'ആത്മാര്‍ത്ഥമായി' ഒന്ന് ഫോളോ ചൈത സന്തോഷവാര്‍ത്ത അറിയിക്കുന്നു.

  ReplyDelete
 63. അങ്ങിനെ തന്നെ ,അങ്ങിനെ തന്നെ ..എല്ലാരും പറഞ്ഞ പോലെതന്നെ ..

  ReplyDelete
 64. സലാം ഭായ് , 'സലാം' ...... താങ്കളുടെ പോസ്റ്റുകളില്‍ മികച്ച ഒന്ന്.. ഇഡലിക്കും ദോശക്കും ചട്ണി 'കോമണ്‍' ആയത് പോലെ, കല്യാണത്തിനും അടിയന്തരത്തിനും സിനിമാറ്റിക് ഡാന്‍സ് നടത്തുന്ന ഈ കാലത്ത് ജോലി പോയവന് അഭിനന്ദനം അറിയിക്കുന്നവര്‍ക്കും 'സലാം'...

  ReplyDelete
 65. കുറച്ചു വാക്കുകള്‍...ഒരു പാട് കാര്യങ്ങള്‍!
  ഗ്രേറ്റ്‌!
  പൊതുജനം പലവിധം!

  ReplyDelete
 66. ഇതാണ് ഇന്നത്തെ ശരിക്കുള്ള ലൈഫ് സ്റ്റൈൽ… ആത്മാർത്ഥത നഷ്ടപെട്ടിരിക്കുന്നു… ബ്ളോഗർമാർക്കിടയിൽ ഒരു അലിഖിത നിയമമുണ്ടോ എന്നാണെനിക്കിപ്പോ സംശയം… നാം എഴുതിയ ബ്ളോഗിന് കമന്റിടണമെങ്കിൽ മറ്റുള്ളവരുടെ ബ്ളോഗിൽ കമന്റണം എന്ന് ചിലരെങ്കിലും കരുതുന്നില്ലെ എന്ന് അവരുടെ കമന്റുകളിൽ നിന്നും വായിക്കാനാവും. കമന്റുകൾ ആശയ സംവാദങ്ങൾക്കും പ്രോത്സാഹനങ്ങൾക്കുമപ്പുറം ഞാനും ഇവിടെ എത്തിയിട്ടുണ്ട്, തിരിച്ചും എന്നെ പരിഗണിക്കണം എന്നതിനാൽ വായിക്കാൻ പോലും ‘സമയമില്ലാത്ത‘ ബ്ളോഗർമാർക്കിത് ഒന്നാം തരം കൊട്ടാണ്.

  എന്റെ നഷ്ടപെട്ട, ചത്തുതുടങ്ങിയിരുന്ന വായനാ ശീലങ്ങൾക്ക് ജീവൻ നൽകിയത് ബ്ളോഗുകളാണ്. ഒഴിവ് സമയത്ത് അറിയുന്ന ബ്ളോഗുകളെല്ലാം വായിക്കാറുണ്ട്. ആശയ സംവാദങ്ങൾക്ക് വേണ്ടിയും എഴുത്തിനെ പ്രോത്സാഹിപ്പിക്കാനും വളരെ കുറച്ച് മാത്രമെ കമന്റിടാറുള്ളൂ. അനാവശ്യ കമന്റ് എഴുതി സമയം കൊല്ലുന്നവർ പോസ്റ്റ് മനസ്സിരുത്തി വായിച്ച് അതിലെ നന്മയും നർമ്മവുമെല്ലാം സ്വീകരിച്ചെങ്കിൽ ജീവിതത്തിലത് ഗുണം ചെയ്യും. അനാവശ്യമായി കമന്റുന്ന എല്ലാവർക്കും ഇതിൽ ഗുണപാഠമുണ്ട്.

  ReplyDelete
 67. എപ്പോഴും കാണുന്ന മുഖം ആണെങ്കിലും ഞാന്‍ ഇപ്പോഴാണ്‌ വിസിറ്റ്
  ചെയ്യുന്നത് ഇവിടെ.
  വളരെ ചിന്തനീയമായ ഒരു പോസ്റ്റ്‌.
  1 :-ഇങ്ങനെ വായനക്കാര്‍ ചെയ്യും എന്ന് എനിക്ക് തോന്നിയിട്ടില്ല.ഞാന്‍
  വായിക്കാന്‍ സമയം കിട്ടാത്തപ്പോള്‍ ഒന്ന് ഓടിച്ചു നോകിയിട്ടു പിന്നെ വരികയാണ്
  പതിവ്. ഒരു പക്ഷെ പിന്നെ വരാന്‍ മാത്രം പ്രത്യേകത ഇല്ലാതെ വരുകയോ മറ്റ്
  തിരക്കുകള്‍ കാരണം ഒഴിവു ആകുകയോ ചെയ്താലും വായിക്കാതെ കമന്റുന്ന പരിപാടി ചെയ്യില്ല. മുല്ലയും,ശ്രീയും,അബ്ദുല്‍ കാദറും നൌഷാദും മുനീറും എല്ലാം വിശദം ആയിത്തന്നെ പറഞ്ഞിരിക്കുന്നു..ഇതിനെല്ലാം ഉപരി എന്‍റെ അഭിപ്രായത്തില്‍ കമന്റുകളുടെ എണ്ണം നോക്കി ഒരിക്കലും സ്വന്തം കൃതിയെ അപഗ്രധിക്കുന്നത് ബുദ്ധിപരം അല്ല. ഒരു കമന്റും കിട്ടാത്ത എത്രയോ നല്ല രചനകളും ബ്ലോഗില്‍ ഉണ്ട്.
  2 :- വളരെ സംഷിപ്തമായ രീതിയില്‍ വളരെ വിശകലനം ചെയ്യപെടെണ്ട വിഷയങ്ങള്‍
  പ്രദിപാദിച്ച ഈ പോസ്റ്റിനു എല്ലാ വിധ അഭിനന്ദനങ്ങളും .

  ReplyDelete
 68. വളരെ നന്നായി..പോസ്റ്റിന്റെ ഉള്ളടക്കം അറിയാതെ ,വായിക്കാതെ ,,വെറുതെ പൊട്ടിച്ചു പോകുന്ന ചിലരുണ്ട് അവര്‍ക്ക് പാഠം ആകട്ടെ എന്തേ അല്ലെ? അതെന്നെ..

  ReplyDelete
 69. പലരും "വഴിപാടുകള്‍ " നടത്തുന്നത് പല ബ്ലോഗുകളിലും കണ്ടു വരാറുണ്ട്..
  അവര്‍ കാണട്ടെ !

  ReplyDelete
 70. ഇതു കൊണ്ടും കാര്യമില്ല ഭായി..
  വായിക്കാതെ കമന്റുന്നവർ ഇതിലും അതു പോലെ ചെയ്തിട്ടുണ്ടാകും...!

  പിന്നെ,ഇട്ട കമന്റിന് എന്തു മറുപടി പറഞ്ഞിട്ടുണ്ടാവുമെന്നറിയാൻ ഒരിക്കൽ കൂടി പോയി നോക്കിയാൽ അവിടെ ഞാനിട്ട കമന്റു തന്നെ ഉണ്ടായിരിക്കില്ല.

  ReplyDelete
 71. അടിപൊളി പോസ്റ്റ്. ഞാന്‍ ഓരോ പോസ്റ്റും മനസ്സിരുത്തി വായിച്ചതിനു ശേഷമാണ്‌ കമന്റ് ഇടാറുള്ളത്. തീരെ സമയം ഇല്ലെങ്കില്‍ അഥവാ റീഡബിലിറ്റി കുറഞ്ഞ പോസ്റ്റുകള്‍ ആണെങ്കില്‍ കഴിയുന്നതും കമന്റ് ഇടാറില്ല. ബ്ലോഗ് എഴുതുന്നവരോട് കുറച്ചെങ്കിലും ആത്മാര്‍‌ത്ഥത പുലര്‍‌ത്തണമെന്നാണ്‌ എന്റെ അഭിപ്രായം.

  ReplyDelete
 72. ബ്ലോഗില്‍ കറങ്ങി നടക്കണമെന്ന് ആഗ്രഹമില്ലാത്ത ഒരാളാണ് ഈ കുറിപ്പുകാരന്‍. എന്നാലും ചില ബ്ലോഗില്‍ കയറാനും വായിക്കാനും എന്തോ ഒരു താല്പര്യം തോന്നാറുണ്ട്. എഴുത്തിനോട് നീതി പുലര്‍ത്തുന്ന എഴുത്തുകാരോട് അവര്‍ക്കുള്ള കമന്റിലൂടെ വല്ലതും പറയാന്‍ ശ്രദ്ധിക്കാറുണ്ട്. ഒന്നും പറയാതെ പോകുന്നത് അവരോടു ചെയ്യുന്ന അനീതിയായിരിക്കും.

  ReplyDelete
 73. നമുക്കൊക്കെ മരണാനന്തര ബഹുമതി കൊടുത്തല്ലേ ശീലമുള്ളൂ ... എ അയ്യപ്പനും കരുണാകരനും കൊടുത്തത് കണ്ടില്ലേ ... എന്നാലും എന്റെ വകയും ഇരിക്കട്ടെ ആകാശത്തേക്ക് രണ്ടു വെടി.....

  ReplyDelete
 74. This comment has been removed by a blog administrator.

  ReplyDelete
 75. This comment has been removed by the author.

  ReplyDelete
 76. വായിക്കാതെ ആരെങ്കിലും കമന്റ്‌ ഇട്ടിനോ എന്ന് നോക്കാന്‍ വന്നതാണേ, മനസ്സിലാകാത്ത കവിതല്കൊക്കെ ചിലപ്പോള്‍ ആശംസകള്‍ എന്ന് ഇട്ടു പോകാറുണ്ട്,അത് ഞാന്‍ വായിച്ചു എന്നരിയിക്കാനാ , കണ്ണൂരാന്‍ പറഞ്ഞ സ്ഥിതിക്ക് ഇനി കുത്തും കോമയും ഇടാനും പാടില്ലാലോ, മൌനം മന്ധന്നു ഭൂഷണം, വായിച്ചാല്‍ മനസിലയിലെങ്കില്‍ മിണ്ടാതെ അങ്ങ് പോവാം , അത്ര തന്നെ

  ReplyDelete
 77. Jotting a few lines down creatively, Salam has brought Ayyappan’s wretched plight again back to my mind. Meanwhile he has also held those in contempt, who without percolating the ideas from an article submit themselves to a virtual act of mockery- an enactment of implacable slaying of honesty and wisdom. Salam rightfully raised a very good point that is to be reckoned with!
  There is another side also to this, I must admit, that’s worthwhile to be mentioned here. Recently, I have placed my comment being a reciprocating notion that I felt has been a meaningful interpretation to an original post of a Blogger. The author’s original theme, I should admit, has been remarkably creative and indeed thought-provoking! Perhaps having perceived my thoughts wrongly, however, the comment has been withheld discretely by the Blogger of the post. My comment might have been stuck out like a sore thumb, I suppose. An author who is creative and honest must be prepared to be entertained by any other creative version to the same theme if the latter is good and thought-provoking.
  Genuinely good authors seldom hold pride or succumb to provocations.
  Well done, Salem, you hit the nail on the head!

  ReplyDelete
 78. യാത്രക്കാരന്റെ കാഴ്ചയില്‍ ചങ്ങ്ങ്ങലകള്‍ ഭാരമാവുന്നു ,എനിക്ക് ആഗ്രഹാളുന്ടാവുംപോള്‍ വായന നെരംപോകാവുകയും സൌമ്യമാര്‍ ചീന്തപ്പെടുമ്പോള്‍ നമുക്കത് കാഴ്ച്ചയുമാവുന്നു ,അതിനപ്പുറം ഒരു പോസ്റ്റിലെന്തിരിക്കുന്നു,

  ReplyDelete
 79. എനിക്കും അസഹിഷ്ണുത തോന്നിയ ഒരു കാര്യമാണ് വായിക്കതെയുള്ള കമന്റ്‌ ഇടല്.
  വായിക്കാതെയാണ് ഒരാള്‍ കമന്റ്‌ ഇട്ടതെന്ന് തോന്നിയാല്‍ ഞാന്‍ അദ്ദേഹത്തിന്റെ ബ്ലോഗിലേയ്ക്ക്‌ തിരിഞ്ഞു പോലും നോക്കില്ല.
  ഇതിനെക്കാള്‍ ഭയങ്കരമാണ് ചിലര്‍ നമ്മുടെ കമന്റ്‌ ബോക്സില്‍ അവരുടെ പരസ്യം ഒട്ടിച്ചിട്ട്‌ പോകുന്നത് :(
  പോസ്റ്റ്‌ അടിപൊളിയായി.. ആശംസകള്‍..

  ReplyDelete
 80. "അഭിനന്ദനങ്ങള്‍ " :)

  ReplyDelete
 81. njaanum vaayikkathe comment idunnu.. ;)

  ReplyDelete